Follow KVARTHA on Google news Follow Us!
ad

പാലായിൽ കളം നിറഞ്ഞ് ജോസ് കെ മാണി; പിന്തുണയുമായി കായികതാരങ്ങളും കലാകാരന്മാരും

Jose K. Mani fills cell in Pala; Athletes and artists with support,#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലാ: (www.kvartha.com 17.03.2021) വിവിധ പഞ്ചായത്തുകളിലെ കൺവെൻഷനുകളോടെ പാലായിൽ കളം നിറഞ്ഞ് ജോസ് കെ മാണി.
നിയോജക മണ്ഡലത്തിലെ ജനങ്ങൾ നൽകുന്ന വാത്സല്യമാണ് വികസനത്തിന്റെ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു. 10 വർഷത്തോളം എന്നെ വളർത്തിയത് അതത് മണ്ഡലങ്ങളിലെ ജനങ്ങൾ നൽകിയ സ്‌നേഹം തന്നെയാണ്. വികസനം പകരം നൽകിയാൽ നാട് ഏതൊരു ജനപ്രതിനിധിയെയും സ്‌നേഹിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കൺവെൻഷനുകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ പ്രദേശത്തെയും തിരഞ്ഞെടുപ്പു കൺവെൻഷനിൽ അനുഭപ്പെട്ട സ്ത്രീ സാന്നിധ്യം തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായി ജോസ് കെ മാണി പറഞ്ഞു. മണ്ഡലത്തിലെ പഞ്ചായത്തുകളിലെ ജനങ്ങൾ നൽകിയ വാത്സല്യമാണ് കഴിഞ്ഞ 10 വർഷമായി പാലാ മണ്ഡലത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് അടിത്തറ. കഴിഞ്ഞ എട്ട് വർഷം കൊണ്ട് 250 കോടി രൂപയുടെ റോഡ് ഫൺഡ് അനുവദിപ്പിക്കുകയും റോഡ് വികസനം സാധ്യമാക്കുകയും ചെയ്തു.പാലയെ ഒരു വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റിയതിനോടൊപ്പം പാസ്‌പോർട് ഓഫീസ്, റെയിൽവേ കൗണ്ടർ തുടങ്ങിയവ കൂടി പാലായിലേക്കെത്തിക്കാൻ ഒരു പാർലമെന്റ് പ്രധിനിധി എന്ന നിലയിൽ തനിക്ക് സാധിച്ചു. ജനവികാരം മനസിലാക്കിയുള്ള വികസന പ്രവർത്തനങ്ങൾ നടത്താൻ ഇടത് സർകാരിന് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ സ്ഥലങ്ങളിൽ നടന്ന കൺവൻഷനുകൾ എൽഡിഎഫ് പാലാ നിയോജക മണ്ഡലം കൺവീനർ ബാബു കെ ജോർജ്, എൻസിപി ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി മൈലാട്, ആർജെഡി പാലാ നിയോജക മണ്ഡലം പ്രഡിഡന്റ് പീറ്റർ പന്തലാനി, സിപിഐ ജില്ലാ അസി. സെക്രടറി അഡ്വ. പി കെ സന്തോഷ് കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.

News, Politics, Assembly Election, Assembly-Election-2021, Election, Top-Headlines, Jose K Mani, Kottayam, Kerala, State,


ജോസ് കെ മാണിക്ക് പിന്തുണയുമായി കലാകാരന്മാർ പാലായിൽ ഒത്തുകൂടി. സമ്മേളനത്തിന്റെ ഭാഗമായി കലാപരിപാടികളും അവതരിപ്പിച്ചു. താരങ്ങൾക്ക് ആവേശമെന്നോണം സ്ഥാനാർഥി ജോസ് കെ മാണിയും പങ്കെടുത്തു. എൻസിപി ദേശീയ കലാ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗം ചലചിത്ര താരം ഗായത്രി ഉദ്ഘാടനം ചെയ്‌തു. ബ്ലോക് പ്രസിഡന്റ് ജോർജ് രാമച്ചനാട്ട് അധ്യക്ഷത വഹിച്ചു. ബെന്നി മൈലാടൂർ, ജോസുകുട്ടി പൂവേലി, ഐഷാ ജഗദീഷ്, ഷാജി ചെമ്പുളായിൽ, ബൈജു കൊല്ലംപറമ്പിൽ ബിജു മൂന്നാനപ്പിള്ളി ബേബി പൊൻമല കുന്നേൽ, സുരേഷ് കൃഷ്ണ, വിമൽ ഇടുക്കി, ജോസ് കുന്നുംപുറം, വി കെ ശശീന്ദ്രൻ, ജോർജ് തെങ്ങനാൽ, രതീഷ് വിളിക്കാട്ടിൽ, ബേബി വലിയ കുന്നത്ത്, അഡ്വ. ബേബി ഊരകത്ത്, സതീഷ് മണ്ണാർകാട്ട്, ഷാജി പന്തപ്ലാക്കൽ, സതീഷ് കല്ലക്കുളം സംസാരിച്ചു.

ജോസ് കെ മാണിയുടെ വിജയത്തിനായി കായിക താരങ്ങൾ വ്യാഴാഴ്ച വൈകിട്ട് പാലായിൽ ഒത്തുചേരും. മിൽക് ബാർ ഓഡിറ്റോറിയത്തിൽ ചേരുന്ന കായിക സംഗമം കേരള സ്പോർട്സ് കൗൺസിൽ അംഗം പി പി തോമസ് ഉദ്ഘാടനം ചെയ്യും.

Keywords: News, Politics, Assembly Election, Assembly-Election-2021, Election, Top-Headlines, Jose K Mani, Kottayam, Kerala, State, Jose K. Mani fills cell in Pala; Athletes and artists with support.

< !- START disable copy paste -->


Post a Comment