ഇന്ത്യന്‍ ക്രികെറ്റ് താരം ജസ്പ്രീത് ബുമ്ര വിവാഹിതനാകുന്നു; ഇംഗ്ലന്‍ഡിനെതിരായ നാലാം ക്രികെറ്റ് ടെസ്റ്റില്‍നിന്ന് ഉള്‍പെടെ നീണ്ട അവധിയെടുത്തത് വിവാഹത്തിനുള്ള തയാറെടുപ്പിന്റെ ഭാഗമാണെന്ന് റിപോര്‍ട്

 



അഹമ്മദാബാദ്: (www.kvartha.com 03.03.2021) ഇന്ത്യന്‍ ക്രികെറ്റ് താരം ജസ്പ്രീത് ബുമ്ര വിവാഹിതനാകുന്നുവെന്ന് റിപോര്‍ട്. ഇംഗ്ലന്‍ഡിനെതിരായ നാലാം ക്രികെറ്റ് ടെസ്റ്റില്‍നിന്ന് ഉള്‍പെടെ നീണ്ട അവധിയെടുത്തത് വിവാഹത്തിനുള്ള തയാറെടുപ്പിന്റെ ഭാഗമാണെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തത്. 

ഇംഗ്ലന്‍ഡിനെതിരായ അഞ്ച് ട്വന്റി20 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍നിന്ന് ബുമ്രയ്ക്ക് സിലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചിരുന്നെങ്കിലും പിന്നീട് നാലാം ക്രികെറ്റ് ടെസ്റ്റില്‍നിന്ന് അപ്രതീക്ഷിതമായി താരം അവധിയെടുത്തിയിരുന്നു. മാത്രമല്ല, ഇംഗ്ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലും കളിച്ചേക്കില്ലെന്ന റിപോര്‍ടുകളും പിന്നാലെ വന്നു. ഇതോടെയാണ് താരം വിവാഹിതനാക്കുന്നുവെന്ന അഭ്യൂഹം പ്രചരിച്ചത്.

ബുമ്ര ദേശീയ ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്നത് വിവാഹത്തിന് തയാറെടുക്കുന്നതിന്റെ ഭാഗമായാണെന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സ്ഥിരീകരിച്ചു. 

ഇന്ത്യന്‍ ക്രികെറ്റ് താരം ജസ്പ്രീത് ബുമ്ര വിവാഹിതനാകുന്നു; ഇംഗ്ലന്‍ഡിനെതിരായ നാലാം ക്രികെറ്റ് ടെസ്റ്റില്‍നിന്ന് ഉള്‍പെടെ നീണ്ട അവധിയെടുത്തത് വിവാഹത്തിനുള്ള തയാറെടുപ്പിന്റെ ഭാഗമാണെന്ന് റിപോര്‍ട്


ഇംഗ്ലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളിലാണ് ഇരുപത്തേഴുകാരനായ ബുമ്ര കളിച്ചത്. രണ്ട് ടെസ്റ്റുകളില്‍നിന്ന് നാലു വികെറ്റുകളും സ്വന്തമാക്കി. പൊതുവെ സ്പിന്നിനെ അനുകൂലിച്ച ഇന്ത്യന്‍ പിച്ചുകളില്‍ ബുമ്ര ഉള്‍പ്പെടുന്ന പേസ് ബോളര്‍മാര്‍ക്ക് കാര്യമായ റോളുണ്ടായിരുന്നില്ല. 

ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ക്രികെറ്റ് ടെസ്റ്റില്‍ ടീം മാനേജ്‌മെന്റ് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ പകല്‍രാത്രി ടെസ്റ്റില്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും വികെറ്റൊന്നും നേടാനായില്ല. ഇവിടെ ആകെ വീണ 30 വികെറ്റുകളില്‍ 28 വികെറ്റുകളും സ്പിന്നര്‍മാരാണ് സ്വന്തമാക്കിയത്.

Keywords:  News, National, India, Ahmedabad, Cricket, Player, Sports, Marriage, Report, Jasprit Bumrah Has Taken Leave to Prepare for Marriage: Report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia