ഗ്രാമി പുരസ്‌കാര വേദിയിലും ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കനേഡിയന്‍ യൂട്യൂബര്‍

 



കാലിഫോര്‍ണിയ: (www.kvartha.com 16.03.2021) 63-ാമത് ഗ്രാമി പുരസ്‌കാര വേദിയിലും ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കനേഡിയന്‍ യൂട്യൂബര്‍. ഞാന്‍ കര്‍ഷകര്‍ക്കൊപ്പം എന്നെഴുതിയ മാസ്‌ക് ധരിച്ച് കൊണ്ട് യൂട്യൂബര്‍ ലില്ലി സിംഗ് ആണ് പുരസ്‌കാര വേദിയിലെത്തിയത്.

അവരുടെ ഫോടോ പങ്കുവെക്കുകയും ചെയ്തിരുന്നു. എനിക്കറിയാം ഈ റെഡ് കാര്‍പെറ്റിലെ അല്ലെങ്കില്‍ അവാര്‍ഡ് ഷോയിലെ ചിത്രങ്ങള്‍ക്ക് വലിയ രീതിയിലുള്ള മാധ്യമശ്രദ്ധ ലഭിക്കുമെന്ന്. അതുകൊണ്ടാണ് ഇത് ചെയ്യുന്നത് എന്നായിരുന്നു ലില്ലി സിംഗ് ചിത്രം പങ്കുവെച്ച് കൊണ്ട് പറഞ്ഞത്.

ഗ്രാമി പുരസ്‌കാര വേദിയിലും ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കനേഡിയന്‍ യൂട്യൂബര്‍


ലില്ലിയെ പിന്തുണച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കറും രംഗത്തെത്തിയിരുന്നു. സ്വര ഭാസ്‌കര്‍, ശ്രുതി സേത്, മോഡല്‍ അമാന്‍ഡ കേര്‍ണി തുടങ്ങിയവര്‍ ലില്ലിയുടെ പോസ്റ്റില്‍ പിന്തുണ നല്‍കി കമന്റ് ചെയ്തിട്ടുണ്ട്. നേരത്തെയും കേന്ദ്രസര്‍കാരിന്റെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങായി പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ലില്ലി രംഗത്തെത്തിയിരുന്നു.

കര്‍ഷകരെ പിന്തുണച്ച് രംഗത്തെത്തിയ പോപ് ഗായിക റിയാനയ്ക്ക് നന്ദി അര്‍പിച്ച് ലില്ലി സിംഗ് രംഗത്തെത്തിയിരുന്നു. 'അതെ, ഒരുപാട് നന്ദിയുണ്ട്. ഇതൊരു മനുഷ്യത്വപരമായ പ്രശ്നം തന്നെയാണ്! ഞാന്‍ കര്‍ഷകര്‍ക്കൊപ്പമാണ്,' എന്നായിരുന്നു ലില്ലി സിംഗ് ആ സമയത്ത് ട്വിറ്ററില്‍ കുറിച്ചത്.

Keywords:  News, World, International, Grammy Awards, Award, Entertainment, Protesters, Farmers, Trending, Twitter, Social Media, Indo-Canadian YouTube Star Lilly Singh Sports 'I Stand With Farmers' Mask At Grammys Red Carpet
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia