ഇന്‍ഗ്ലന്‍ഡിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സിനും 25 റണ്‍സിനും വിജയം;പരമ്പര 3-1 ന് സ്വന്തം

 


അഹ് മദാബാദ്: (www.kvartha.com 06.03.2021) ഇന്‍ഗ്ലന്‍ഡിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം. ഇന്നിങ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യ ഇന്‍ഗ്ലന്‍ഡിനെ തോല്‍പിച്ചത്. രണ്ട് ദിവസം ശേഷിക്കെയാണ് നാലാം ടെസ്റ്റില്‍ ഇന്ത്യ ഗംഭീര വിജയം നേടിയത്. ഇതോടെ നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലന്‍ഡിന് ജയിക്കാന്‍ സാധിച്ചത്.

നാലാം ടെസ്റ്റ്, സ്‌കോര്‍ബോര്‍ഡ്


ഒന്നാം ഇന്നിങ്‌സ്

ഇംഗ്ലണ്ട് 205-10
ഇന്ത്യ 365-10

ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്‌സില്‍ 160 റണ്‍സ് ലീഡ്

രണ്ടാം ഇന്നിങ്‌സ്

ഇംഗ്ലണ്ട് 135-10

ഇന്ത്യയ്ക്ക് ഇന്നിങ്‌സിനും 25 റണ്‍സിനും ജയം

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 365 റണ്‍സിന് ഓള്‍ഔട്ടായി. ഇന്‍ഗ്ലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് 205 റണ്‍സില്‍ അവസാനിച്ചിരുന്നു. റിഷഭ് പന്തിന്റെയും വാഷിങ്ടണ്‍ സുന്ദറിന്റെയും മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്‌സില്‍ മികച്ച ലീഡ് നല്‍കിയത്.

റിഷഭ് പന്ത് 101 റണ്‍സും വാഷിങ്ടണ്‍ സുന്ദര്‍ 96 റണ്‍സുമെടുത്തു. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണ് ഇന്ത്യന്‍ നില പരുങ്ങലിലായപ്പോഴാണ് പന്തും സുന്ദറും ചേര്‍ന്ന് ഇന്ത്യയെ കൈപിടിച്ച് ഉയര്‍ത്തിയത്. റിഷഭ് പന്ത് സെഞ്ച്വറി നേടിയ ശേഷം ഇന്നലെ പുറത്തായി. 

മൂന്നാം ദിനം ഇന്ത്യയെ കൂടുതല്‍ സുരക്ഷിതമാക്കിയത് സുന്ദറിന്റെ പ്രകടനമാണ്. സുന്ദറിന് കൈയെത്തും ദൂരത്താണ് സെഞ്ച്വറി നഷ്ടമായത്. 174 പന്തില്‍ പത്ത് ഫോറും ഒരു സിക്സും അടങ്ങിയതാണ് സുന്ദറിന്റെ ഇന്നിങ്‌സ്. രോഹിത് ശര്‍മയുടെ 49 റണ്‍സും അക്ഷര്‍ പട്ടേലിന്റെ 43 റണ്‍സും ഇന്ത്യന്‍ ലീഡ് ഉയര്‍ത്താന്‍ സഹായകമായി.

മൂന്നാം ദിനത്തില്‍ അക്ഷര്‍ പട്ടേലിന്റെ വികെറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 43 റണ്‍സെടുത്ത പട്ടേല്‍ റണ്‍ഔട്ടാവുകയായിരുന്നു. വാഷിങ്ടണ്‍ സുന്ദറിനൊപ്പം എട്ടാം വിക്കറ്റില്‍ 106 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു അക്ഷര്‍ പട്ടേലിന്റെ മടക്കം. 

ഇന്‍ഗ്ലന്‍ഡിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സിനും 25 റണ്‍സിനും വിജയം;പരമ്പര 3-1 ന് സ്വന്തം
പട്ടേലിനു പിന്നാലെ എത്തിയ ഇഷാന്ത് ശര്‍മ ആദ്യ പന്തില്‍ തന്നെ പുറത്തായി. മുഹമ്മദ് സിറാജും റണ്‍സൊന്നും എടുക്കാതെ മടങ്ങിയതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. 96 റണ്‍സുമായി പുറത്താകാതെ നിന്ന സുന്ദറിന് കന്നി സെഞ്ച്വറിയെന്ന മോഹം ഇതോടെ നഷ്ടമായി.

രണ്ടാം ഇന്നിങ്‌സില്‍ ഇന്‍ഗ്ലന്‍ഡിന് പിടിച്ചുനില്‍ക്കാനായില്ല. അര്‍ധ സെഞ്ച്വറി നേടിയ ഡാനിയല്‍ ലോറന്‍സ് മാത്രമാണ് ഇന്‍ഗ്ലന്‍ഡിനായി പൊരുതി നോക്കിയത്. 95 പന്തില്‍ ആറ് ഫോറുകളുമായി 50 റണ്‍സ് നേടിയ ലോറന്‍സിനെ അശ്വിന്‍ പുറത്താക്കിയതോടെ ഇന്ത്യ വിജയം കുറിച്ചു. അക്ഷര്‍ പട്ടേലും രവിചന്ദ്രന്‍ അശ്വിനും അഞ്ച് വീതം വികെറ്റുകള്‍ നേടി ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കി. ഇന്‍ഗ്ലന്‍ഡ് നായകന്‍ ജോ റൂട്ട് 30 റണ്‍സ് നേടി. ഇന്‍ഗ്ലന്‍ഡ് നിരയിലെ ആറ് പേര്‍ രണ്ടക്കം കാണാതെ പുറത്തായി.

ഇന്‍ഗ്ലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തോടെ പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടി. ഐസിസി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചത്. ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.

Keywords:  IND vs ENG Highlights, 4th Test Day 3: India qualifies for WTC final; Ashwin, Axar fifers lead to innings win, Ahmedabad, News, Cricket Test, Cricket, Sports, Winner, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia