അയ്യയ്യോ.. അവരുടെ കാലു കാണുന്നു; നരേന്ദ്ര മോദി, നിതിന്‍ ഗഡ്കരി എന്നിവര്‍ ശാഖയില്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി

 



ന്യൂഡെല്‍ഹി: (www.kvartha.com 19.03.2021) കീറിയ ജീന്‍സ് (റിപ്ഡ് ജീന്‍സ്) വിവാദത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്തിനെതിരെ എ ഐ സി സി ജനറല്‍ സെക്രടറി പ്രിയങ്ക ഗാന്ധി. തിരത് സിംഗ് റാവത്തിന്റെ പ്രസ്താവനക്ക് ചുട്ട മറുപടിയാണ് പ്രിയങ്ക നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ ആര്‍ എസ് എസ് ശാഖയില്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അവരുടെ മറുപടി. ദൈവമേ അവരുടെ കാലു കാണുന്നുവെന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. ഗഡ്കരിക്കും മോദിക്കുമൊപ്പം ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ ചിത്രം കൂടി പ്രിയങ്ക ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസമാണ് ജീന്‍സുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്ത് വന്നത്. ബാലാവകാശ കമീഷന്‍ പരിപാടിയുടെ യാത്രക്കിടെ വിമാനത്തില്‍ രണ്ട് സ്ത്രീകള്‍ കീറിയ ജീന്‍സ് ധരിച്ച് ഒരു കുട്ടിയുമായി എത്തിയതിനെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയുടെ അംഗങ്ങളാണ് അവരെന്നാണ് പറഞ്ഞത്. ഇത്തരക്കാര്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നത്. കത്രിക ഉപയോഗിച്ച് ജീന്‍സിനെ അല്ല സംസ്‌കാരത്തെയാണ് ഇവര്‍ മുറിച്ചു മാറ്റുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. 

അയ്യയ്യോ.. അവരുടെ കാലു കാണുന്നു; നരേന്ദ്ര മോദി, നിതിന്‍ ഗഡ്കരി എന്നിവര്‍ ശാഖയില്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി


എന്നാല്‍ റാവത്തിന്റെ ചോദ്യത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ മന്ത്രിയെ പ്രതിരോധിച്ച് ഭാര്യ രശ്മി ത്യാഗി എത്തി. സമൂഹത്തെയും രാജ്യത്തെയും നിര്‍മിക്കുന്നതില്‍ സ്ത്രീകളുടെ പങ്കാളിത്തം വളരെ വലുതാണ്. രാജ്യത്തിന്റെ സംസ്‌കാരം, തനിമ, വസ്ത്രധാരണം എന്നിവ നിലനിര്‍ത്തുന്നത് സ്ത്രീകളുടെ ഉത്തരവാദിത്തമാണ് എന്നാണ് അദ്ദേഹം പറഞ്ഞതെന്നും രശ്മി ത്യാഗി പറഞ്ഞു.

Keywords:  News, National, India, New Delhi, Dress, Lifestyle & Fashion, Priyanka Gandhi, Narendra Modi, Nithin Gadkari, Protesters, Photo, Social Media, Twitter, In Priyanka Gandhi's Takedown Of 'Ripped Jeans' Comment, A Photo Of PM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia