'ഞാന്‍ ഉഗ്രവിഷമുള്ള മൂര്‍ഖന്‍'; ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ നടന്‍ മിഥുന്‍ ചക്രബര്‍ത്തി ജനങ്ങളോട്

 


കൊല്‍ക്കത്ത: (www.kvartha.com 07.03.2021) ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ തന്റെ സിനിമയിലെ മാസ് ഡയലോഗുകള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് നടന്‍ മിഥുന്‍ ചക്രബര്‍ത്തി. മോദിയുടെ ബംഗാള്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു ഞായറാഴ്ച എഴുപതുകാരനായ ഹിന്ദി -ബംഗാളി നടന്‍ ബി ജെ പിയില്‍ ചേര്‍ന്നത്. താന്‍ ഒരു ഉഗ്ര വിഷമുള്ള മൂര്‍ഖനാണെന്ന് മിഥുന്‍ ജങ്ങളോട് പറഞ്ഞു.
'ഞാന്‍ ഉഗ്രവിഷമുള്ള മൂര്‍ഖന്‍'; ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ നടന്‍ മിഥുന്‍ ചക്രബര്‍ത്തി ജനങ്ങളോട്

'ഞാന്‍ നിന്നെ ഇവിടെ നിന്നും ഇടിച്ചാല്‍ നിന്റെ ബോഡി സെമിത്തേരിയിലെത്തും', എന്നെ കണ്ട് വിഷമില്ലാത്ത സര്‍പമാണെന്ന് കരുതേണ്ട, ഞാനൊരു മൂര്‍ഖനാണ്, ഒരൊറ്റ കുത്തില്‍ നിങ്ങള്‍ പടമാകും' തുടങ്ങിയ തന്റെ സൂപര്‍ ഹിറ്റ് ഡയലോഗുകള്‍ സദസില്‍ അവതരിപ്പിച്ചാണ് ചക്രബര്‍ത്തി ബിജെപി പ്രവര്‍ത്തകരുടെ കയ്യടി നേടിയത്. വേദിയില്‍ വെച്ച് മിഥുന്‍ ബി ജെ പി പതാക ഏറ്റുവാങ്ങി.

പഴയ കാല സിനിമാ താരമായ മിഥുന്‍ ചക്രബര്‍ത്തിയുടെ ആരാധക പിന്തുണ വോട്ടാക്കി മാറ്റാമെന്ന കണക്കുക്കൂട്ടലിലാണ് ബി ജെ പി. ഇദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടി ബംഗാള്‍ പിടിക്കാനും ബി ജെ പിക്ക് പദ്ധതിയുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

70 വയസുകാരനായ ചക്രബര്‍ത്തി തൃണമൂലിന്റെ രാജ്യസഭ എം പിയും ബംഗാളില്‍ വലിയ ജനപ്രീതിയുള്ളയാളുമാണ്. ഫെബ്രുവരി 16ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് മുംബൈയിലുള്ള ചക്രബര്‍ത്തിയുടെ വീട് സന്ദര്‍ശിച്ചിരന്നു. ഇതിന് പിന്നാലെ നടന്‍ ബി ജെ പിയില്‍ ചേരുമെന്ന് പ്രചാരണമുണ്ടായിരുന്നു.

Keywords:  I’m A Pure Cobra”: What Actor Mithun Chakraborty Said After Joining BJP, Kolkata, News, Politics, BJP, Assembly-Election-2021, National, Cinema, Actor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia