10 വര്‍ഷമായി ജോലി ചെയ്ത താത്കാലിക ജീവനക്കാരെ സെര്‍വീസില്‍ സ്ഥിരപ്പെടുത്താനുള്ള സര്‍കാരിന്റെ വിവിധ ഉത്തരവുകള്‍ മരവിപ്പിക്കാന്‍ ഹൈകോടതി ഉത്തരവ്

 



കൊച്ചി: (www.kvartha.com 04.03.2021) വിവിധ സര്‍കാര്‍ അര്‍ധസര്‍കാര്‍ വകുപ്പുകളിലായി 10 വര്‍ഷം ജോലി ചെയ്ത താത്കാലിക ജീവനക്കാരെ സെര്‍വീസില്‍ സ്ഥിരപ്പെടുത്താനുള്ള സര്‍കാരിന്റെ വിവിധ ഉത്തരവുകള്‍ മരവിപ്പിക്കാന്‍ ഹൈകോടതി ഉത്തരവ്. പി എസ് സി റാങ്ക് ജേതാക്കള്‍ സമര്‍പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വിവിധ വകുപ്പുകള്‍ക്ക് നോടിസ് അയ്ക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.

കില, കെല്‍ട്രോണ്‍, ഈറ്റ തൊഴിലാളി ക്ഷേമ ബോര്‍ഡ്, സി-ഡിറ്റ്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ്, സാക്ഷരത മിഷന്‍, യുവജന കമീഷന്‍, ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍, എല്‍ബിഎസ്, വനിതാ കമിഷന്‍, സ്‌കോള്‍ കേരള, തുടങ്ങിയ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്തിയതിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. 

10 വര്‍ഷമായി ജോലി ചെയ്ത താത്കാലിക ജീവനക്കാരെ സെര്‍വീസില്‍ സ്ഥിരപ്പെടുത്താനുള്ള സര്‍കാരിന്റെ വിവിധ ഉത്തരവുകള്‍ മരവിപ്പിക്കാന്‍ ഹൈകോടതി ഉത്തരവ്


വിവിധ വകുപ്പുകളുടെ സ്ഥിരപ്പെടുത്തല്‍ ഉത്തരവുകളും മന്ത്രിസഭാതീരുമാനങ്ങളും ചൂണ്ടിക്കാട്ടി പിഎസ്സി റാങ്ക് ജേതാക്കള്‍ക്കു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടമാണ് ഹാജരായത്.

Keywords:  News, Kerala, State, Kochi, Labours, Job, Public sector, Government-employees, Government, High Court of Kerala, High Court on confirming contract workers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia