മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു, തീരുമാനം എടുക്കേണ്ടത് പാര്‍ടി; കൂടെയുള്ളവരും പാര്‍ടി പ്രവര്‍ത്തകരും നല്‍കുന്ന പിന്തുണ വലുതാണെന്ന് സംവിധായകന്‍ രഞ്ജിത്ത്

 


കോഴിക്കോട്: (www.kvartha.com 02.03.2021) വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെന്ന് സംവിധായകന്‍ രഞ്ജിത്ത്. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കേണ്ടത് പാര്‍ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് കുമാറിന് പകരം രഞ്ജിത്തിനെ മത്സരിപ്പിക്കാന്‍ സിപിഎം ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രഞ്ജിത്ത്. മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു, തീരുമാനം എടുക്കേണ്ടത് പാര്‍ടി; കൂടെയുള്ളവരും പാര്‍ടി പ്രവര്‍ത്തകരും നല്‍കുന്ന പിന്തുണ വലുതാണെന്ന് സംവിധായകന്‍ രഞ്ജിത്ത്

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നോ എന്ന ചോദ്യം വന്നിരുന്നുവെന്നും അനുകൂലമായ ഉത്തരമാണ് നല്‍കിയതെന്നും രഞ്ജിത്ത് വ്യക്തമാക്കി. ആദ്യം സംശയമുണ്ടായിരുന്നു. എന്നാല്‍ കൂടെയുള്ളവരും പാര്‍ടി പ്രവര്‍ത്തകരും നല്‍കുന്ന പിന്തുണ വലുതാണെന്നും അദ്ദേഹം അറിയിച്ചു. എന്നിരുന്നാലും തീരുമാനം പാര്‍ടിയുടേതാണെന്നും പാര്‍ടിയാണ് പ്രഖ്യാപിക്കേണ്ടതെന്നും രഞ്ജിത്ത് പറഞ്ഞു.

രാഷ്ട്രീയ പ്രവര്‍ത്തനം രണ്ടു തരത്തിലുണ്ട്. നിരന്തരമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളല്ല താന്‍. എന്നാല്‍ ഇത്തരത്തിലല്ലാത്തവര്‍ക്കും ഭരണ സംവിധാനത്തിന്റെ ഭാഗമാവാമെന്നാണ് കരുതുന്നത്. 33 വര്‍ഷമായി സിനിമയിലുണ്ട്. എന്നാല്‍ തല്‍ക്കാലം സിനിമ ചെയ്യുന്നില്ല. ആദ്യമായൊരു സിനിമ സംവിധാനം ചെയ്യാന്‍ ഇറങ്ങിയപ്പോഴും സംശയമായിരുന്നു. അന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും നല്‍കിയ പിന്തുണയാണ് ധൈര്യം നല്‍കിയത്.

15 വര്‍ഷമായി പ്രദീപ് നടത്തിയ മികച്ച പ്രവര്‍ത്തനമാണ് കോഴിക്കോട് നോര്‍ത്തിലുള്ളത്. മികച്ച വികസനമാണ് നോര്‍ത്ത് മണ്ഡലത്തിലുള്ളത്. പാര്‍ടിയുടെ തീരുമാനം തന്നെയാണ് മൂന്നു ടേം. അല്ലെങ്കില്‍ പ്രദീപിനെ പോലെ ഒരാളെ കോഴിക്കോട് കിട്ടാന്‍ പ്രയാസമാണ്. നോര്‍ത്ത് മാത്രമല്ല എല്ലാ മണ്ഡലങ്ങളും നല്ലതാണെന്നും രഞ്ജിത്ത് പറഞ്ഞു. സ്ഥാനാര്‍ഥിയാവുമെന്ന അഭ്യൂഹം പരന്ന ശേഷം ആദ്യമായി ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു രഞ്ജിത്ത്. സമഗ്ര ശിക്ഷ കേരളയുടെ നടക്കാവ് ഓട്ടിസം സെന്ററിന്റെ നവീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിങ്കളാഴ്ചയാണ്, കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത പുറത്തുവരുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന സെക്രടേറിയേറ്റ് യോഗത്തിലാണ് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച് തീരുമാനമായത്. സ്ഥാനാര്‍ഥി തീരുമാനം രണ്ട് ദിവസം കഴിഞ്ഞുണ്ടാകുമെന്ന് സിപിഐഎം ജില്ലാ സെക്രടെറി പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു.

മൂന്ന് തവണ മത്സരിച്ച പ്രദീപ് കുമാര്‍ മാറിയാല്‍ രഞ്ജിത്തിനാകും നറുക്കുവീഴുക. പ്രദീപ് കുമാറിന്റെ കാര്യത്തില്‍ അന്തിമതീരുമാനം സംസ്ഥാന നേതൃത്വമെടുക്കും.

Keywords:  Had declared his readiness to contest, the decision being to be taken by the party; Director Ranjith says that the support given by his associates and party workers is great, Kozhikode, News, Politics, Assembly Election, Trending, Director, Cinema, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia