കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ട പിടിക്കുന്നു; ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍കൂടി ആസ്ട്രസെനക നിര്‍ത്തിവെച്ചു; സുരക്ഷിതമെന്ന് ലോകാരോഗ്യ സംഘടന

 



ജെനീവ: (www.kvartha.com 16.03.2021) പാര്‍ശ്വഫലങ്ങള്‍ റിപോര്‍ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍കൂടി ആസ്ട്രസെനക വാക്‌സിന്‍ കുത്തിവെക്കുന്നത് നിര്‍ത്തിവെച്ചു. വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ട പിടിക്കുന്നു എന്ന റിപോര്‍ടിനെ തുടര്‍ന്നാണ് നടപടി. 

നേരത്തെ അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്, ഐസ്‌ലന്‍ഡ്, നോര്‍വെ എന്നീ രാജ്യങ്ങളും ആസ്ട്രസെനക നല്‍കുന്നത് നിര്‍ത്തിയിരുന്നു. നോര്‍വീജിയന്‍ മെഡിസിന്‍ ഏജന്‍സി പുറത്തുവിട്ട പഠനം മുന്‍നിര്‍ത്തിയായിരുന്നു അയര്‍ലന്‍ഡിന്റെ നടപടി. വാക്‌സിന്‍ എടുത്ത നിരവധി പേര്‍ക്ക് രക്തം കട്ടപിടിക്കുന്നതായാണ് നോര്‍വീജിയന്‍ മെഡികല്‍ ടീം പുറത്തുവിട്ട റിപോര്‍ടിലുള്ളത്.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ട പിടിക്കുന്നു; ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍കൂടി ആസ്ട്രസെനക നിര്‍ത്തിവെച്ചു; സുരക്ഷിതമെന്ന് ലോകാരോഗ്യ സംഘടന


ആസ്ട്രസെനക വാക്‌സിന്‍ സ്വീകരിച്ച മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് നോര്‍വേയില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഓസ്ട്രിയയില്‍ ഒരു മരണവും പാര്‍ശ്വഫലങ്ങള്‍ കാരണം റിപോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, രാജ്യങ്ങള്‍ ആസ്ട്രസെനക വാക്സിന്‍ ഉപയോഗിക്കുന്നത് തുടരണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. വാക്സിന്‍ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും സംഘടന പറയുന്നു. വാക്‌സിന് എതിരായ ആരോപണത്തിന് തെളിവുകളില്ലെന്നാണ് കമ്പനിയുടെ പ്രതികരണം.

Keywords:  News, World, WHO, World Health Organisation, Germany, Italy, France, Health, Health and Fitness, Trending, Germany, Italy, France Stop AstraZeneca Vaccine. WHO Says It's Safe
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia