അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച വാഹന നിര്‍മാണ കേന്ദ്രമായി മാറുമെന്ന് കേന്ദ്രമന്ത്രി

 



ന്യൂഡെല്‍ഹി: (www.kvartha.com 14.03.2021) അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച വാഹന നിര്‍മാണ കേന്ദ്രമായി മാറുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്ത്, പ്രത്യേകിച്ച് മൈക്രോ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) മേഖലയില്‍ പുനരുപയോഗ ഊര്‍ജ വിഭവങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സൗരോര്‍ജം ലഭ്യമാക്കുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ വിപണി സൃഷ്ടിക്കപ്പെടുമെന്നും ഗഡ്കരി വ്യക്തമാക്കി. 

വൈദ്യുതി ഉല്‍പാദനത്തിന് ഇന്ത്യക്ക് വളരെയധികം സാധ്യതകളും ശേഷിയുമുണ്ട്. ഇന്ത്യയിലെ സൗരോര്‍ജ നിരക്ക് യൂണിറ്റിന് 2.40 രൂപയും വാണിജ്യ വൈദ്യുതി നിരക്ക് യൂണിറ്റിന് 11 രൂപയുമാണ്. സൗരോര്‍ജം വഴി ഉല്‍പാദിപ്പിക്കുന്ന വിലകുറഞ്ഞ വൈദ്യുതി വാഹനങ്ങള്‍ക്കും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മികച്ച ട്രാക് റെകോര്‍ഡുള്ള എം എസ് എം ഇകളെ ഇപ്പോള്‍ മൂലധന വിപണിയില്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും വാഹനങ്ങളുടെ സ്‌ക്രാപിംഗ് നയത്തില്‍ നിക്ഷേപത്തിന് വലിയ അവസരമുണ്ടെന്ന് ഗഡ്കരി പറഞ്ഞു. ഇന്ത്യന്‍ എം എസ് എം ഇകളില്‍ നിക്ഷേപം നടത്താന്‍ വിദേശകാര്യ നിക്ഷേപകരെയും കേന്ദ്രമന്ത്രി ക്ഷണിച്ചെന്നും റിപോര്‍ടുകളുണ്ട്. 

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച വാഹന നിര്‍മാണ കേന്ദ്രമായി മാറുമെന്ന് കേന്ദ്രമന്ത്രി


നിലവിലെ 20,000 കോടി രൂപയില്‍ നിന്ന് 2 ലക്ഷം കോടി രൂപയായി കുറയ്ക്കാനാണ് സര്‍കാര്‍ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പെട്രോള്‍ ഉപഭോഗത്തിന്റെ 70 ശതമാനവും ഇന്ത്യയില്‍ ഇരുചക്ര വാഹനങ്ങളാണ് വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ ദിവസങ്ങളില്‍ എഥനോള്‍ വളരെ എളുപ്പത്തില്‍ ലഭ്യമാകുന്നതിനാല്‍, എണ്ണ ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനും വില കുറയ്ക്കുന്നതിനും ഫ്‌ലെക്‌സ് ഇന്ധന വാഹനങ്ങള്‍ കേന്ദ്രത്തെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാഹനങ്ങളുടെ പാര്‍ട്‌സ് നിര്‍മ്മാണം ഗൗരവമായി പ്രാദേശികവല്‍ക്കരിക്കാനുള്ള നിര്‍ദേശം ഗഡ്കരി കഴിഞ്ഞ മാസം വാഹന നിര്‍മാണ കമ്പനികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. വ്യവസായം അത് ചെയ്യുന്നില്ലെങ്കില്‍, ഇറക്കുമതിയില്‍ കൂടുതല്‍ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് സര്‍കാര്‍ ആലോചിക്കുമെന്നും ഇത് വാഹനങ്ങളുടെ മൊത്തത്തിലുള്ള വിലയെ ബാധിക്കുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. 

വെള്ളിയാഴ്ച ആത്മനിര്‍ഭര്‍ ഭാരത് സോളാര്‍, എം എസ് എം ഇയിലെ അവസരങ്ങള്‍ എന്ന വിഷയത്തില്‍ ഒരു വെബിനാറിനെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് ലൈവ് മിന്റ് റിപോര്‍ട് ചെയ്യുന്നു.

പ്രാദേശിക ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, വിലകൂടിയ എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ബദല്‍ ഇന്ധനത്തിന് വേണ്ടി ശ്രമിക്കുന്നതായും ഗഡ്കരി വ്യക്തമാക്കി. എഥനോള്‍ പോലുള്ള ഇതര ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഫ്‌ലെക്‌സ് എഞ്ചിന്‍ വാഹനങ്ങള്‍ നിര്‍മിക്കാന്‍ അദ്ദേഹം അടുത്തിടെയാണ് കാര്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടത്.

Keywords:  News, National, India, Nithin Gadkari, Minister, Auto & Vehicles, Vehicles, Technology, Business, Finance, Gadkari hopeful of India emerging as electrical vehicle manufacturing hub in 5 yrs
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia