ഹെല്‍ത് ഇന്‍സ്‌പെക്ടര്‍, പാരാമെഡികല്‍ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

 



തിരുവനന്തപുരം: (www.kvartha.com 18.03.2021) പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ഫാര്‍മസി, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍, മറ്റ് പാരാമെഡികല്‍ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്‌മെന്റ് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്‌മെന്റ് ലഭിച്ചവര്‍ വെബ്‌സൈറ്റില്‍ നിന്നും പ്രിന്റെടുത്ത അലോട്‌മെന്റ് മെമോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ നല്‍കി മാര്‍ച് 20 നകം ഫീസ് അടയ്ക്കണം. ഓണ്‍ലൈനായും ഫീസ് അടയ്ക്കാം.

അലോട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവരുടെ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്‌മെന്റുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ അവ ഓപ്ഷന്‍ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യണം. ഫീസ് അടയ്ക്കാത്തവരുടെ അലോട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്‌മെന്റുകളില്‍ പരിഗണിക്കുകയുമില്ല. 

ഹെല്‍ത് ഇന്‍സ്‌പെക്ടര്‍, പാരാമെഡികല്‍ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു


ഫീസ് അടച്ചവര്‍ കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്‌മെന്റിലേക്കുള്ള ഓപ്ഷന്‍ പുന:ക്രമീകരണം മാര്‍ച് 21 വൈകിട്ട് അഞ്ച് വരെ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560363,64

Keywords:  News, Kerala, State, Thiruvananthapuram, Education, Health Department, First phase allotment for Health Inspector and Paramedical Diploma courses published
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia