അപമര്യാദയായി പെരുമാറിയെന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതി; തമിഴ്നാട് ഡിജിപി രാജേഷ് ദാസിനെതിരെ മദ്രാസ് ഹൈകോടതി സ്വമേധയാ കേസ് എടുത്തു

 


ചെന്നൈ: (www.kvartha.com 01.03.2021) കാറിൽ വച്ച് അപമര്യാദയായി പെരുമാറിയെന്ന ഐ പി എസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ തമിഴ്നാട് സ്പെഷ്യൽ ഡി ജി പി രാജേഷ് ദാസിനെതിരെ സ്വമേധയാ കേസ് എടുത്ത് മദ്രാസ് ഹൈകോടതി. എ‍‍ഡിജിപി റാങ്കിലുളള ഉദ്യോഗസ്ഥ അന്വേഷണം നടത്തണമെന്നാണ് ഹൈകോടതി ഉത്തരവ്.

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ഡിജിപി രാജഷ് ദാസ് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടുവെന്നും കാറില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതി. തമിഴ്നാട് മുന്‍ ആരോഗ്യസെക്രടറിയുടെ ഭര്‍ത്താവ് കൂടിയാണ് ഡിജിപി രാജേഷ് ദാസ്.

അപമര്യാദയായി പെരുമാറിയെന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതി; തമിഴ്നാട് ഡിജിപി രാജേഷ് ദാസിനെതിരെ മദ്രാസ് ഹൈകോടതി സ്വമേധയാ കേസ് എടുത്തു

കഴിഞ്ഞയാഴ്ചയായിരുന്നു ഉദ്യോഗസ്ഥ പരാതിയുമായി വന്നത്. ഫെബ്രുവരി 22ന് വാഹനത്തിൽ വച്ച് ഡിജിപി മോശമായി പെരുമാറിയെന്നാണ് പരാതി. മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയുടെ സന്ദ‌ർശനവുമായി ബന്ധപ്പെട്ട ഡ്യൂടി ചെയ്യുമ്പോഴാണ് ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ദുരനുഭവം ഉണ്ടായത്.

പരാതി നൽകുന്നതിൽ നിന്ന് പിൻമാറാൻ തനിക്ക് മേൽ സഹപ്രവർത്തകർ സമ്മർദം ചെലുത്തിയതായും ഉദ്യോഗസ്ഥ പരാതിപ്പെട്ടിരുന്നു. എന്നാൽ അതേസമയം ആരോപണങ്ങൾ രാജേഷ് ദാസ് നിഷേധിച്ചിരുന്നു.

Keywords:  News, India, National, Tamilnadu, DGP, IPS Officer, Chennai, Molestation, Molestation attempt, Case, High Court, FIR, Tamil Nadu DGP, FIR against Tamil Nadu DGP on woman IPS officer's complaint of abuse.   
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia