ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനാല്‍ ബംഗാളിലെ മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി തെരഞ്ഞെടുപ്പ് കമീഷന്‍

 



കൊല്‍ക്കത്ത: (www.kvartha.com 18.03.2021) ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനാല്‍ ബംഗാളിലെ മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമീഷന്‍ സ്ഥലംമാറ്റി. തെരഞ്ഞെടുപ്പ് വേളയില്‍ സജീവമായ ജനപ്രതിനിധികളുടെ അടുത്ത ബന്ധുക്കള്‍ക്ക് അത്തരം ചുമതലകള്‍ നല്‍കാനാവില്ലെന്നും ചട്ടപ്രകാരമാണ് ഉദ്യോഗസ്ഥന്റെ സ്ഥാനമാറ്റമെന്നും പക്ഷപാതം ഇല്ലാതിരിക്കാനാണ് നടപടിയെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം, നന്ദിഗ്രാമില്‍വെച്ച് ആക്രമിക്കപ്പെട്ടെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാദം തള്ളിക്കൊണ്ട് തെരഞ്ഞെടുപ്പ് കമീഷന്‍ രംഗത്തെത്തിയിരുന്നു. മമത ബാനര്‍ജിക്കെതിരെ ആക്രമണം നടന്നിട്ടില്ലെന്ന് കമീഷന്‍ പറഞ്ഞതോടെ തെരഞ്ഞെടുപ്പ് കമീഷന്‍ ബി ജെ പിക്കൊപ്പം നിന്ന് കളിക്കുകയാണെന്ന് മമത ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമീഷനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് മമത രംഗത്തുവന്നത്.

ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനാല്‍ ബംഗാളിലെ മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി തെരഞ്ഞെടുപ്പ് കമീഷന്‍


അമിത് ഷായാണോ തെരഞ്ഞെടുപ്പ് കമീഷന്‍ നടത്തുന്നതെന്ന് മമത ചോദിച്ചിരുന്നു.'അമിത് ഷായാണോ തെരഞ്ഞെടുപ്പ് കമീഷന്‍ നടത്തുന്നത്? അദ്ദേഹം ഇസിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. അവരുടെ സ്വാതന്ത്ര്യത്തിന് എന്ത് സംഭവിച്ചു?,' എന്നായിരുന്ന മമതയുടെ പ്രതികരണം. ബംഗാളില്‍ സുതാര്യമായ തെരഞ്ഞെടുപ്പ് വേണമെന്നും ദിനംപ്രതി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് അമിത് ഷാ നടത്തുന്നതെന്നും മമത പറഞ്ഞിരുന്നു.

മമതാ ബാനര്‍ജിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമീഷനും രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ ചെറുതാക്കിക്കാണിക്കാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്നും കമീഷന്‍ ആരോപിച്ചു.

Keywords:  News, National, India, Kolkata, West Bengal, Politics, Assembly Election, Assembly-Election-2021, Mamata Banerjee, BJP, Election Commission, IPS Officer, Election Commission Transfers Top Bengal Cop As Wife Set To Contest Polls
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia