ലോകമെമ്പാടുമുള്ള ആയിരം കലാകാരന്മാര്‍ക്ക് സാംസ്‌കാരിക വിസ അനുവദിക്കുമെന്ന് ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി

 



ദുബൈ: (www.kvartha.com 03.03.2021) ലോകമെമ്പാടുമുള്ള ആയിരം കലാകാരന്മാര്‍ക്ക് 10 വര്‍ഷത്തേക്ക് സാംസ്‌കാരിക വിസ അനുവദിക്കുമെന്ന് ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി അറിയിച്ചു. 'സാംസ്‌കാരിക വിസ' എന്ന പേരില്‍ ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭം 2019ല്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പ്രഖ്യാച്ചത്. 

46 രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളില്‍ നിന്ന് 261 സാംസ്‌കാരിക വിസാ അപേക്ഷകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. മൊത്തം 120 അപേക്ഷകര്‍ മാനദണ്ഡങ്ങള്‍ പാലിച്ചു. ഈ അപേക്ഷകരില്‍ ഭൂരിഭാഗത്തിനും വിസ നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവയുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. അധികൃതര്‍ നിര്‍ദേശിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും പ്രധാന മാനദണ്ഡങ്ങളും പാലിക്കുന്ന അപേക്ഷകളാണ് സ്വീകരിക്കുന്നത്. സ്‌പോണ്‍സര്‍ ഇല്ലാതെ വിസാ ഉടമകള്‍ക്ക് തന്നെ ഇവ പുതുക്കാനും സാധിക്കും.

ലോകമെമ്പാടുമുള്ള ആയിരം കലാകാരന്മാര്‍ക്ക് സാംസ്‌കാരിക വിസ അനുവദിക്കുമെന്ന് ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി


എമിറേറ്റിന്റെ വിജ്ഞാനാധിഷ്ഠിത മേഖലകളിലെ എഴുത്തുകാര്‍, കലാകാരന്മാര്‍ എന്നിവരുടെ പങ്കാളിത്തം പരമാവധി വര്‍ദ്ധിപ്പിക്കാനും അതിന്റെ വികസന പ്രക്രിയയില്‍ ദുബൈയുടെ സാംസ്‌കാരികവും, സൃഷ്ടിപരവുമായ മേഖലകളുടെ പങ്ക് ഉയര്‍ത്താനും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു. മികച്ച അറബ്, അന്തര്‍ദ്ദേശീയ പ്രതിഭകളെ ആകര്‍ഷിക്കുന്നതിനുള്ള യുഎഇയുടെ ലക്ഷ്യത്തിന്റെ കൂടി ഭാഗമാണ് ഈ പദ്ധതി. പ്രതിഭാസമ്പന്നമായ സര്‍ഗ്ഗാത്മകതയുടെ കേന്ദ്രമാക്കി ദുബൈയെ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

Keywords:  News, World, Gulf, Dubai, Visa, UAE, Dubai to issue 10-year 'cultural visa' to 1,000 people around the world
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia