'ദേശാടനക്കിളിയെ കെട്ടിയിറക്കരുത്'; കൊല്ലത്ത് പി സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകള്‍

 




കൊല്ലം: (www.kvartha.com 08.03.2021) യു ഡി എഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച അന്തിമഘട്ടത്തിലെത്തി നില്‍ക്കവെ കൊല്ലത്ത് പി സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്റര്‍. 

ചെങ്ങന്നൂരില്‍ പാര്‍ടിയെ തകര്‍ത്തയാളിനെ ഒഴിവാക്കണമെന്നും ആക്ഷേപം. ബിന്ദു കൃഷ്ണയാണ് കൊല്ലത്തെ അനുയോജ്യ സ്ഥാനാര്‍ത്ഥി എന്നും പോസ്റ്ററില്‍ പറയുന്നു. തിങ്കളാഴ്ച രാവിലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

'ദേശാടനക്കിളിയെ കെട്ടിയിറക്കരുത്'; കൊല്ലത്ത് പി സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകള്‍


കൊല്ലം നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ബിന്ദുകൃഷ്ണക്കൊപ്പം പി സി വിഷ്ണുനാഥിന്റെ പേരും പരിഗണിക്കുന്നുണ്ട്. ഐ ഗ്രൂപ്പ് നേരത്തെ പി സി വിഷ്ണുനാഥിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

    
Keywords:  News, Kerala, State, Kollam, Politics, Political Party, Party, Congress, UDF, Poster, Don't tie the migratory bird, posters against PC Vishnunath in Kollam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia