സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും സി പി എമ്മും തുറന്ന പോരിലേക്ക്; ഒരു രാഷ്ട്രീയ പാര്‍ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും എന്നാല്‍ അത് വിലപ്പോവില്ലെന്നും കസ്റ്റംസ് കമിഷണര്‍

 


കൊച്ചി: (www.kvartha.com 06.03.2021) സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും സി പി എമ്മും തുറന്ന പോരിലേക്ക്. ഒരു രാഷ്ട്രീയ പാര്‍ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും എന്നാല്‍ അത് വിലപ്പോവില്ലെന്നും കസ്റ്റംസ് കമിഷണര്‍ സുമിത് കുമാര്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുമിത് കുമാറിന്റെ പ്രതികരണം.

എല്‍ ഡി എഫിന്റെ കസ്റ്റംസ് ഓഫിസ് പ്രതിഷേധ മാര്‍ച്ചിന്റെ പോസ്റ്റര്‍ ഉള്‍പെടെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് കസ്റ്റംസ് കമിഷണറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ശനിയാഴ്ച കസ്റ്റംസ് ഓഫിസുകളിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിലെ അന്വേഷണ ചുമതലയുള്ള സുമിത് കുമാറിന്റെ ഈ പ്രതികരണം. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും സി പി എമ്മും തുറന്ന പോരിലേക്ക്; ഒരു രാഷ്ട്രീയ പാര്‍ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും എന്നാല്‍ അത് വിലപ്പോവില്ലെന്നും കസ്റ്റംസ് കമിഷണര്‍

കേസിന് പിന്നിലുള്ള ഉന്നതരുടെ പേരുകളെല്ലാം പുറത്തുവരുമെന്ന് നേരത്തെ സുമിത് കുമാര്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള അന്വേഷണ ഏജന്‍സികളുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് കസ്റ്റംസ് ഉള്‍പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ പ്രതിഷേധം ശക്തമാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.

Keywords:  Customs Commissioner locks horns with CPM; says party trying to intimidate them, Kochi, News, Politics, LDF, CPM, Controversy, Gold, Smuggling, Customs, Criticism, Allegation, Facebook Post, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia