സ്ഥാനാർഥി നിർണയത്തിൽ അന്തരിച്ച എംഎൽഎ സി എഫ് തോമസിന്റെ കുടുംബത്തെ ജോസഫ് വിഭാഗം അവഗണിച്ചെന്ന് വിമർശനം

 


കോട്ടയം: (www.kvartha.com 13.03.2021) നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ജോസഫ് വിഭാഗം കേരള കോൺഗ്രസ് പ്രഖ്യാപിച്ചപ്പോൾ അന്തരിച്ച എംഎൽഎ സി എഫ് തോമസിന്റെ കുടുംബത്തെ അവഗണിച്ചതായി വിമർശനം ഉയരുന്നു.

കെ എം മാണിക്കൊപ്പമായിരുന്ന സി എഫ് തോമസ് പിളർപ്പിന് ശേഷമാണ് ജോസഫ് വിഭാഗത്തിൽ എത്തിയത്. പാർടിയുടെ ചെയർമാനാക്കാം എന്ന് വാക്കു നൽകിയാണ് സി എഫ് തോമസിനെ ജോസഫ് തങ്ങളിൽ നിന്ന് അടർത്തി മാറ്റിയതെന്ന് ജോസ് കെ മാണി വിഭാഗം ആരോപിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണം വരെ ചെയർമാൻ ആക്കിയതുമില്ല. 1980 മുതല്‍ തുടര്‍ചയായി ഒമ്പതുവട്ടം ചങ്ങാനാശ്ശേരി മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്ന തോമസ് കഴിഞ്ഞ സെപ്റ്റംബറിലാണ് എംഎൽഎ ആയിരിക്കെ മരണപ്പെട്ടത്.

സ്ഥാനാർഥി നിർണയത്തിൽ അന്തരിച്ച എംഎൽഎ സി എഫ് തോമസിന്റെ കുടുംബത്തെ ജോസഫ് വിഭാഗം അവഗണിച്ചെന്ന് വിമർശനം

സി എഫിന്റെ മരണ ശേഷം നടന്നേക്കാമായിരുന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻറെ കുടുംബത്തിൽ നിന്നൊരാൾ സ്ഥാനാർഥി എന്ന് ജോസഫ് വിഭാഗം കുടുംബത്തിന് വാഗദാനം നൽകിയതായി റിപോർടുകളുണ്ട്.

ഉപതെരഞ്ഞെടുപ്പ് നടക്കാത്തതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സി എഫ്‌ തോമസ് എക്കാലവും പ്രതിനിധികരിച്ച ചങ്ങനാശേരിയിൽ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും മകളോ സഹോദരൻ സാജൻ ഫ്രാൻസിസോ സ്ഥാനാർഥിയാകുമെന്നും ജോസഫ് വിഭാഗം ഉറപ്പ് നൽകിയതായി പറയുന്നു. എന്നാൽ സ്ഥാനാർഥി പട്ടിക പുറത്ത് വന്നപ്പോൾ വിജെ ലാലിയെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

Keywords:  News, Politics, Assembly Election, Assembly-Election-2021, Election, Jose K Mani, Kerala Congress, Kerala, UDF, MLA, Criticism that the Joseph faction ignored the family of the late MLA CF Thomas in the nomination process. 


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia