നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല; പോസ്റ്റര്‍ പതിച്ചവരുടെ ഉദ്ദേശ്യം അറിയാമെന്നും മന്ത്രി എ കെ ബാലന്‍

 


പാലക്കാട്: (www.kvartha.com 07.03.2021) നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍. ഇപ്പോള്‍ നടക്കുന്നത് അതിന്റെ പ്രക്രിയ മാത്രമാണ്. ചില പേരുകള്‍ കേള്‍ക്കും. ചിലത് മാറും. പോസ്റ്റര്‍ പതിച്ചവരുടെ ഉദ്ദേശ്യം അറിയാമെന്നും മന്ത്രി പറഞ്ഞു. ഭാര്യ ഡോ. പി കെ ജമീലയ്‌ക്കെതിരെ പാലക്കാട് പോസ്റ്ററുകള്‍ പതിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല; പോസ്റ്റര്‍ പതിച്ചവരുടെ ഉദ്ദേശ്യം അറിയാമെന്നും മന്ത്രി എ കെ ബാലന്‍
പി കെ ജമീലയെ തരൂരില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ പാര്‍ടിക്കുള്ളില്‍ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. ബൈകില്‍, ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ടുപേര്‍ പോസ്റ്റര്‍ പതിക്കുന്ന ദൃശ്യം ജില്ലാകമിറ്റി ഓ
സിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

പാലക്കാട് നഗരത്തിലും സിപിഎം ജില്ലാകമിറ്റി ഒാഫിസിനു സമീപവും സേവ് കമ്യൂണിസത്തിന്റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പാര്‍ടി അധികാരം വച്ച് മണ്ഡലത്തെ കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുകതന്നെ ചെയ്യുമെന്നാണ് പോസ്റ്ററിലെ വരികള്‍.

സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ചുള്ള സംസ്ഥാന സെക്രടേറിയേറ്റ് തീരുമാനത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ സിപിഎം ജില്ലാസെക്രടേറിയേറ്റും ജില്ലാകമിറ്റിയും ഞായറാഴ്ച യോഗം ചേരാനിരിക്കേയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

Keywords:  CPM candidates in the district for the Assembly elections have not been decided; Minister AK Balan says that he knew the motive of those who posted the poster, Palakkad, News, Politics, Assembly-Election-2021, Minister, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia