ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ പശുവും ചാണകവും: ഗുജറാത്ത് ഗവര്‍ണര്‍

 




അഹമ്മദാബാദ്: (www.kvartha.com 12.03.2021) ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ പശുവും ചാണകവുമാണെന്ന് ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്രത്. ജനങ്ങളുടെ പോഷകാഹാരത്തിന് പാല്‍ നല്‍കുന്നുവെന്നും കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ ചാണകവും മൂത്രവും തന്ന് സഹായിക്കുന്നുവെന്നും പറഞ്ഞാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ പശുക്കളാണ് എന്ന് ഗവര്‍ണര്‍ അവകാശപ്പെടുന്നത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ പശുവും ചാണകവും: ഗുജറാത്ത് ഗവര്‍ണര്‍


കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ചാണകം സഹായിക്കുമെന്നും ദേവ്രത് പറഞ്ഞു. ഒരു ഗ്രാം ചാണകത്തില്‍ 300 കോടിയിലധികം ബാക്ടീരിയകളുണ്ടെന്നും ഇത് മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുവെന്നും ഇത് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗാന്ധിനഗറിലെ കാമധേനു സര്‍വകലാശാലയുടെ ഏഴാമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

Keywords:  News, National, India, Ahmedabad, Gujarath, Governor, Cow, Animals, Controversial Statements, Cow a foundation of Indian economy: Gujarat Governor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia