തലസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം; അനര്‍ഹര്‍ക്ക് നല്‍കിയെന്ന് ആരോപണം; സ്വകാര്യ ആശുപത്രികളിലേക്കുള്ള വാക്‌സിന്‍ വിതരണത്തില്‍ നിയന്ത്രണം

 




തിരുവനന്തപുരം: (www.kvartha.com 07.03.2021) തലസ്ഥാനത്തും
കോഴിക്കോട് ജില്ലയിലും കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം. തിരുവനന്തപുരത്ത് അനര്‍ഹര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ആരോപണം. മെഗാ വാക്‌സിന്‍ ക്യാംപുകളില്‍ തെരഞ്ഞെടുപ്പ് ഡ്യൂടിക്കാരെന്ന വ്യാജേന അനര്‍ഹരെ തിരുകിക്കയറ്റിയതാണ് ക്ഷാമത്തിന് കാരണമെന്നാണ് വിവരം. 

വിവിധ ആശുപത്രികളില്‍ എത്തിയ മുതിര്‍ന്ന പൗരന്മാര്‍ വാക്‌സിന്‍ ലഭിക്കാതെ മടങ്ങി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ബുക് ചെയ്ത് എത്തിയവരോട് ഒരാഴ്ച കഴിഞ്ഞ് വരാന്‍ നിര്‍ദേശം നല്‍കി മടക്കി.

തലസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം; അനര്‍ഹര്‍ക്ക് നല്‍കിയെന്ന് ആരോപണം; സ്വകാര്യ ആശുപത്രികളിലേക്കുള്ള വാക്‌സിന്‍ വിതരണത്തില്‍ നിയന്ത്രണം


വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലേക്കുള്ള വാക്‌സിന്‍ വിതരണത്തില്‍ നിയന്ത്രണം. രണ്ട് ദിവസത്തേക്കുള്ള നിയന്ത്രണം മാത്രമാണെന്നാണ് അധികൃതരുടെ വിശദീകരണം. സര്‍കാര്‍ ആശുപത്രികള്‍ക്കുമാത്രം വിതരണം നടത്താനാണ് നിര്‍ദേശം. ഒന്‍പതിന് 21 ലക്ഷം ഡോസ് വാക്‌സിന്‍ എത്തുമെന്നാണ് കേന്ദ്രസര്‍കാര്‍ അറിയിച്ചിരിക്കുന്നത്.

Keywords:  News, Kerala, State, Thiruvananthapuram, Vaccine, Health, Health and Fitness, Allegation, COVID-19, Government, Trending, Hospital, Covid vaccine shortage in Thiruvananthapuram; Allegedly given to the undeserving; Regulation of vaccine supply to private hospitals
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia