ഓഫീസിന്റെ വാതില്‍ സ്ഥിരമായി ഉച്ചക്കുശേഷം അടച്ചിടുന്നുവെന്ന് പരാതി; പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ ടി ഒക്ക് സ്ഥലം മാറ്റം

 



പെരിന്തല്‍മണ്ണ: (www.kvartha.com 01.03.2021) ഓഫീസിന്റെ വാതില്‍ സ്ഥിരമായി ഉച്ചക്കുശേഷം അടച്ചിടുന്നുവെന്ന പരാതിയെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ജോയന്റ് ആര്‍ ടി ഒ സി യു മുജീബിനെ മാനന്തവാടി സബ് ആര്‍ ടി ഓഫീസിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. മാനന്തവാടിയിലെ ജോയന്റ് ആര്‍ ടി ഒയെ പകരം പെരിന്തല്‍മണ്ണയിലേക്കും മാറ്റി. 

അനൗദ്യോഗിക ഏജന്റുമാരുടെ ഇടപെടലാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്നാണ് സൂചന. പരാതിയെക്കുറിച്ച് വേണ്ടത്ര അന്വേഷണം നടത്താതെയാണ് നടപടിയെന്നും ആരോപണമുണ്ട്.

ഓഫീസിന്റെ വാതില്‍ സ്ഥിരമായി ഉച്ചക്കുശേഷം അടച്ചിടുന്നുവെന്ന് പരാതി; പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ ടി ഒക്ക് സ്ഥലം മാറ്റം


രണ്ട് വാതിലുകളുള്ള ഓഫീസിന്റെ ഒരു വാതിലാണ് കോവിഡ് കാലത്ത് അടച്ചിട്ടത്. പെരിന്തല്‍മണ്ണ സബ് ആര്‍ ടി ഓഫീസിന് രണ്ട് വാതിലുകളുണ്ട്. ഇതിലൊന്ന് കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നതാണ്. കോവിഡ് കാലത്ത് ഉച്ചയ്ക്ക് ശേഷം ഈ വാതിലുകള്‍ അടച്ചിടാറുണ്ട്. 

അതേസമയം മറുഭാഗത്തെ വാതിലിലൂടെ ഓഫീസിലും ഓഫീസറുടെ മുറിയിലും കടക്കുന്നതിന് തടസമുണ്ടാവാറില്ല. അതിനാല്‍ തന്നെ ഒരുവാതില്‍ അടച്ചിട്ടതിനാല്‍ സേവനം ലഭിക്കുന്നില്ലെന്ന വാദം ശരിയല്ലെന്നാണ് വാഹനവകുപ്പിലെ തന്നെ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. 

Keywords:  News, Kerala, State, Government-employees, Transfer, Complaint, Malappuram, Complaint that the office door is constantly closed in the afternoon; Perinthalmanna Joint RT Oak Location Change
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia