ബത്തേരിയില്‍ സി കെ ജാനു എന്‍ഡിഎ സ്ഥാനാര്‍ഥി

 


കല്‍പറ്റ: (www.kvartha.com 15.03.2021) ബത്തേരി നിയമസഭ മണ്ഡലത്തില്‍ ജനാധിപത്യ രാഷ്ട്രീയ സഭയുടെ അധ്യക്ഷയും ആദിവാസി ഗോത്ര മഹാ സഭയുടെ ചെയര്‍പേര്‍സണുമായ സി കെ ജാനു എന്‍ഡിഎ സ്ഥാനാര്‍ഥിയാകും. കല്‍പറ്റയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജനാധിപത്യ രാഷ്ട്രീയ സഭ സെക്രടെറി പ്രദീപ് കുന്നുങ്കരയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ ബത്തേരിയില്‍ മത്സരിച്ച സി കെ ജാനു 27920 വോട്ടുകള്‍ നേടിയിരുന്നു. ബത്തേരിയില്‍ സി കെ ജാനു എന്‍ഡിഎ സ്ഥാനാര്‍ഥി
താന്‍ എന്‍ ഡി എ വിട്ട് സിപിഎമ്മിലേക്ക് പോയി എന്നുള്ളത് തെറ്റായ വാര്‍ത്തയാണ്. ചര്‍ച്ച നടത്തുക മാത്രമാണ് ചെയ്തത്. ബി ജെ പിയെ എന്നും വിശ്വാസമാണ്. ബി ജെ പി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തവണത്തെക്കാള്‍ വോട്ടു നേടാന്‍ കഴിയുമെന്നും തീര്‍ച്ചയായും വിജയം തന്റെ കൂടെയാണെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം സി കെ ജാനു പറഞ്ഞു.

ബത്തേരിയിലെ എല്ലാ ജനങ്ങളും ഇന്നും തന്നെ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ആദിവാസി ഗോത്രമഹാസഭയുടെ പിന്തുണയും ഉണ്ട്. അടിസ്ഥാന ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനാണ് മുന്‍ഗണന നല്‍കുക. ബി ജെ പി മണ്ഡലം പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പ്രാദേശിക നേതൃത്വം പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തു.

മാത്രമല്ല, ബത്തേരി മണ്ഡലത്തില്‍ സ്ഥിരമായി പോകുന്ന ആളാണ് താന്‍. അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ ചോദിച്ചറിയാറുണ്ട്. വനവാസി വിഭാഗത്തിന്റെ പല പ്രശ്നങ്ങളിലും ഇടപെട്ടിട്ടുമുണ്ട്. അതിനാല്‍ ആത്മവിശ്വാസമുണ്ടെന്നും സി കെ ജാനു പറഞ്ഞു.

Keywords:  CK Janu is the NDA candidate in Bathery, Wayanadu, News, NDA, Meeting, Press meet, BJP, CPM, Assembly-Election-2021, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia