തങ്ങളുടെ ദൃശ്യങ്ങളും പുറത്തുവരുമെന്ന ഭയത്തിലാണ് 6 മന്ത്രിമാര്‍; ബി ജെ പിക്ക് ധാര്‍മികത ഇല്ലെന്നും കോണ്‍ഗ്രസ്

 


ബംഗളൂരു: (www.kvartha.com 08.03.2021) കര്‍ണാടകയില്‍ ബിജെപിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ്. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മന്ത്രി രമേശ് ജാര്‍കിഹോളി രാജിവച്ചതോടെയാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയത്.

മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കും മന്ത്രി മുരുഗേഷിനുമെതിരെ ക്രിമിനല്‍ കേസുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. ഇവര്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും അത് കോടതി തള്ളി. തങ്ങളുടെ ദൃശ്യങ്ങളും പുറത്തുവരുമെന്ന ഭയത്തിലാണ് ഇപ്പോള്‍ ആറ് മന്ത്രിമാര്‍. അതുകൊണ്ടാണ് അവര്‍ കോടതിയില്‍ പോയി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കാന്‍ അനുകൂല വിധി നേടിയത്. തങ്ങളുടെ ദൃശ്യങ്ങളും പുറത്തുവരുമെന്ന ഭയത്തിലാണ് 6 മന്ത്രിമാര്‍; ബി ജെ പിക്ക് ധാര്‍മികത ഇല്ലെന്നും കോണ്‍ഗ്രസ്
അവര്‍ നല്‍കിയ അപേക്ഷയില്‍ 19 സിഡികളെക്കുറിച്ച് പരാമര്‍ശമുണ്ട്. അതുകൊണ്ടുതന്നെ അധികാരത്തില്‍ തുടരുന്നതിന് യാതൊരു ധാര്‍മികതയും ബിജെപിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു. മറ്റു വിഷയങ്ങളൊന്നും ഇല്ലാത്തതിനാലാണ് ആരോപണം ഉയര്‍ത്തുന്നതെന്ന് ഉപമുഖ്യമന്ത്രി ഡോ. അശ്വത്ഥ് നാരായണ്‍ പറഞ്ഞു.

രമേശ് ജാര്‍കിഹോളിയുടെ വിഷയത്തില്‍ സ്ത്രീ ഇതുവരെ രംഗത്തെത്തിയില്ല. മറ്റൊരാളാണ് പരാതി നല്‍കിയത്. അയാള്‍ പിന്‍വലിക്കുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. പീഡിപ്പിക്കപ്പെട്ട യുവതിക്കുവേണ്ടി ദിനേശ് കല്ലഹല്ലി എന്നയാളാണ് പരാതി നല്‍കിയത്. അതു പിന്നീട് പിന്‍വലിച്ചിരുന്നു.

Keywords:  'BJP Has Lost Moral Right To Rule': Congress On Karnataka Row, Gag Order, Bangalore, News, Politics, Congress, BJP, Allegation, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia