നിയമസഭ തെരെഞ്ഞെടുപ്പ്; സീറ്റുകൾ എൽഡിഎഫ് നേതൃത്വത്തെ ഏൽപിച്ച്‌ പാലായിൽ പ്രചാരണം തുടങ്ങി ജോസ് കെ മാണി

 


പാലാ: (www.kvartha.com 08.03.2021) എൽഡിഎഫിൽ കേരള കോൺഗ്രസ് (എം) സീറ്റുകൾ എൽഡിഎഫ് നേതൃത്വത്തെ ഏല്പിച്ച് ജോസ് കെ മാണി പാലായിൽ പ്രചാരണത്തിലിറങ്ങി. പാലായിലെ ഒന്നും രണ്ടും ഘട്ട പ്രാഥമിക പ്രചാരണവും പൂർത്തിയാക്കി അണിയറ നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് ജോസ് കെ മാണി.
കേരള കോൺഗ്രസ് (എം) മത്സരിക്കേണ്ട സീറ്റുകൾ എൽഡിഎഫിന്റെ നേതൃത്വ സ്ഥാനത്തുള്ളവരെ ഏല്പിച്ചിട്ടുണ്ടെന്നും അവർ അത് നീതിപൂർവം തന്നെ കൈകാര്യം ചെയ്യുമെന്നും ജോസ് കെ മാണി പറഞ്ഞു .

കോട്ടയത്തും പാലായിലുമായി എൽഡിഎഫ് വിജയം ഉറപ്പാക്കാനുള്ള നേട്ടോട്ടത്തിലും കൂടിയാണ് ജോസ്. കേരള കോൺഗ്രസ് എൽഡിഎഫ് ഭാഗമായാലും വോട് പങ്കിടൽ നടക്കില്ല എന്ന രാഷ്ട്രീയ നിരീക്ഷണങ്ങളെ തെറ്റിച്ചു കൊണ്ട് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്വാധീന മേഖലകളിൽ എൽ ഡി എഫ് തൂത്തുവാരിമിന്നുന്ന വിജയം സമ്മാനിച്ചതോടെ ജോസിനെ കൂടെ കൂട്ടിയതിൽ ലാഭത്തിന്റെ കണക്കു മാത്രമെ എൽഡിഎഫിന് പറയാൻ ഉള്ളു.

20 വർഷമായി സിപിഎം തുടർചയായി വിജയിച്ചു കൊണ്ടിരുന്ന സിററിംഗ് സീറ്റുകൾ ഒരു തടസവാദവുമില്ലാതെയാണ് സിപിഎം വിട്ടു നൽകി ഒപ്പമുണ്ട് എന്ന് തെളിയിച്ചിരിക്കുന്നത്.

ഇത് എൽഡിഎഫിൽ കേരള കോൺഗ്രസ് അണികൾക്ക് കൂടുതൽ ആത്മവിശ്വാസവും അടുപ്പവും ഉണ്ടാക്കിക്കഴിഞ്ഞു. യാതൊരു പ്രശ്‌നവുമില്ലാതെ ആഗ്രഹിച്ചതെല്ലാം തന്നെ കിട്ടുകയും ചെയ്തിരിക്കുന്നു.
രണ്ട് തവണ തുടർചയായി മികച്ച ഭൂരിപക്ഷത്തിൽ പാലാ ഉൾപ്പെടുന്ന കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ വിജയിച്ച തിളക്കം നില നിർത്തി തന്നെയാണ് നിയമസഭ തെരെഞ്ഞെടുപ്പ് പ്രചാരണം

കേരള കോൺഗ്രസ് സ്വാധീന മേഖലകളിൽ എൽഡിഎഫ് വിജയത്തിനായി സംസ്ഥാനം മുഴുവൻ പോകേണ്ടതിനാൽ പാലായിലെ താഴെ തട്ട് പ്രവർത്തനം പ്രാദേശിക നേതൃത്വത്തെയും ജനപ്രതിനിധികളെയും ചുമതലപ്പെടുത്തിയിരിക്കുകയാണ് എൽഡിഎഫ് ജില്ലാ നേതൃത്വം.

നിയമസഭ തെരെഞ്ഞെടുപ്പ്; സീറ്റുകൾ എൽഡിഎഫ് നേതൃത്വത്തെ ഏൽപിച്ച്‌ പാലായിൽ പ്രചാരണം തുടങ്ങി ജോസ് കെ മാണി

ജോസ് കെ മാണിയെ പാലായിൽ മാത്രമായി നിർത്താനാവില്ലായെന്ന് എൽഡിഎഫ് നേതൃത്വം പാലായിലെ ഘടകങ്ങൾക്ക് നിർദേശം നൽകി. പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയത്തിനായി എങ്ങനെ പ്രവർത്തിച്ചോ അതിലും ശക്തിയായി ഇത്തവണ രംഗത്തുവരണമെന്നാണ് താഴെ തട്ടിലേക്ക് നൽകിയിരിക്കുന്ന നിർദേശം.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാലായിൽ ലഭിച്ച 10,000-ൽ പരം വോടിന്റെ ലീഡ് 25000 എന്നാവണം. ഇതാണ് എൽഡിഎഫ് ടാർജററ്. ഈ ടാർജറ്റ് സിപിഎം നേതാവ് ലാലിച്ചൻ ജോർജ് അണികളെ അറിയിക്കുകയും ചെയ്തു.

തുടർ ഭരണം എന്ന ലക്ഷ്യം നേടാനുറച്ചുള്ള പോരാട്ടത്തിൽ പഴുതടച്ചുള്ള പ്രചാരണമാണ് പാലായിലെ ലക്ഷ്യം. രാവിലെ പത്ത് മണി വരെ പാലായിൽ വീട്ടിൽ പാർടി സ്ഥാനാർഥികളെ കണ്ടെത്തുന്നതിനായുള്ള ചർചകളിലാണ് ജോസ് കെ മാണി. ഇതോടൊപ്പം മറ്റ് മണ്ഡലങ്ങളിലെ വോടുകൾ എൽഡിഎഫിന് ഉറപ്പാക്കുന്നതിനായുള്ള ചർചകളും നടക്കുന്നു.

എൽഡിഎഫിന്റെ ഭാഗമായി പ്രവർത്തിക്കുവാൻ തയ്യാറായി എത്തുന്ന മറ്റ് പാർടി പ്രവർത്തകരെയും നേതാക്കളെയും സ്വീകരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കുന്നുണ്ട്. പാലായിൽ എൽഡിഎഫ് രണ്ട് ഘട്ട പ്രചാരണം പൂർത്തിയാക്കി.

ആദ്യഘട്ടമായി ജനകീയം വികസന സന്ദേശ പദയാത്രയും രണ്ടാം ഘട്ടമായി എൽഡിഎഫ് പഞ്ചായത്ത് തല നേതൃയോഗങ്ങളുമാണ് പൂർത്തിയാക്കിയത്. മൂന്നാം ഘട്ട കുടുംബയോഗങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. മുഴുവൻ യോഗങ്ങളിലും ഘടക കക്ഷി ശില്പശാലകളിലും നേതൃതല യോഗങ്ങളിലും ജോസ് കെ മാണി നേരിട്ട് പങ്കെടുക്കുകയും ചെയ്തു.

Keywords:  News, Kottayam, Assembly Election, Assembly-Election-2021, Election, Jose K Mani, Kerala Congress (m), Congress, LDF, CPM, Kerala, State, Top-Headlines, Assembly elections; Jose K. Mani started campaigning in Pala by handing over the seats to the LDF leadership.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia