സീറ്റ് കിട്ടാത്തതിന്റെ പേരില്‍ മനസില്‍ മുറിവുകള്‍ സൂക്ഷിക്കുന്ന സുഹൃത്തുക്കളുടെ വേദന മനസിലാക്കുന്നു; ഇത്തരം ചര്‍ചകള്‍ അവസാനിപ്പിച്ച് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന് എ കെ ആന്റണി

 


ന്യൂഡല്‍ഹി: (www.kvartha.com 17.03.2021) മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തര്‍കങ്ങളും ചര്‍ചകളും അവസാനിപ്പിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. സീറ്റ് കിട്ടാത്തതിന്റെ പേരില്‍ മനസ്സില്‍ മുറിവുകള്‍ സൂക്ഷിക്കുന്ന സുഹൃത്തുക്കളുടെ വേദന മനസ്സിലാക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സീറ്റ് കിട്ടാത്തതിന്റെ പേരില്‍ മനസില്‍ മുറിവുകള്‍ സൂക്ഷിക്കുന്ന സുഹൃത്തുക്കളുടെ വേദന മനസിലാക്കുന്നു; ഇത്തരം ചര്‍ചകള്‍ അവസാനിപ്പിച്ച് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന് എ കെ ആന്റണി
പാര്‍ടി ഹൈക്കമാന്‍ഡ് പറഞ്ഞുകഴിഞ്ഞാല്‍ അവിടം കൊണ്ട് അത്തരം പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറാവണം. ഇനിയുള്ള ചര്‍ചകള്‍ മുഴുവനും യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്നതിനുള്ളതായിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഡെല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എകെ ആന്റണി.

ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പിണറായി സര്‍ക്കാരിന്റെ ഭരണം അവസാനിക്കും. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരും. എല്ലാ ജനാധിപത്യ വിശ്വാസികളും യുഡിഎഫുമായും കോണ്‍ഗ്രസുമായും സഹകരിക്കണം. വിജയം മാത്രമാണ് ഇനിയുള്ള ലക്ഷ്യം. അതിനായി പ്രവര്‍ത്തകര്‍ പരിഭവം മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

സ്ഥാനാര്‍ഥി പട്ടികയില്‍ ഹൈക്കമാന്‍ഡ് അനാവശ്യമായി ഇടപെട്ടുവെന്ന ആരോപണങ്ങളെയും അദ്ദേഹം നിഷേധിച്ചു. സ്ഥാനാര്‍ഥി പട്ടികയില്‍ ഹൈക്കമാന്‍ഡ് അനാവശ്യമായി ഇടപെടില്ല. കേരളത്തിലെ നേതാക്കളും നേതൃത്വവും ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന പട്ടിക അംഗീകരിക്കുകയാണ് ഹൈക്കമാന്‍ഡ് പൊതുവേ ചെയ്യുന്നത്. ഇത്തവണയും അതാണ് ഉണ്ടായിരിക്കുന്നത്. അത്തരം തര്‍ക്കങ്ങളുടെ കാലം കഴിഞ്ഞുവെന്നും ആന്റണി വ്യക്തമാക്കി.

ഹൈക്കമാന്‍ഡ് എന്നത് കെസി വേണുഗോപാലാണെന്ന് കഴിഞ്ഞ ദിവസം കെ സുധാകരന്‍ നടത്തിയ പ്രസ്താവനയെക്കുറിച്ചും എകെ ആന്റണി പ്രതികരിച്ചു. കണ്ണൂരില്‍ അഞ്ച് സീറ്റ് എങ്കിലും കിട്ടുമെന്നാണ് സുധാകരന്‍ താനുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞത്. അതിനായി അഹോരാത്രം പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കിയതായും എകെ ആന്റണി പറഞ്ഞു.

പട്ടിക പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ അടഞ്ഞ അധ്യായമാണ്. പിണറായി ഭരണം എങ്ങനെ അവസാനിപ്പിക്കാമെന്നും ബദലായി എങ്ങനെ യുഡിഎഫ് ഭരണം കൊണ്ടുവരാമെന്നുമാണ് ഇനിയുള്ള ചര്‍ച്ചകള്‍. പ്രവര്‍ത്തകര്‍ പരിഭവം തീര്‍ത്ത് വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫില്‍ എല്ലാം സുതാര്യമാണ്. ഇരുമ്പുമറകളില്ല. സിപിഎമിലും വലിയ തര്‍ക്കങ്ങളുണ്ട്. എന്നാല്‍ അതൊന്നും പുറത്തറിയുന്നില്ലെന്ന് മാത്രമേ ഉള്ളൂവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ ആദ്യമായി ബിജെപി അകൗണ്ട് തുറന്ന സീറ്റാണ് നേമം. കെ കരുണാകരന്റെ ഓര്‍മകളുറങ്ങുന്ന നേമത്ത് ഇക്കുറി കെ മുരളീധരന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Keywords:  AK Antony on candidacy conflict in Congress, urges party workers to work together, New Delhi, News, Politics, Assembly-Election-2021, A.K Antony, Press meet, Allegation, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia