രണ്ടാമതും വിവാഹം കഴിക്കണമെന്ന് അച്ഛന്‍; എതിര്‍ത്ത് മക്കള്‍; ഒടുവില്‍ വൈദ്യുതി പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി 60കാരന്‍

 


ജയ്പൂര്‍: (www.kvartha.com 17.03.2021) രണ്ടാമതും വിവാഹം കഴിക്കണമെന്ന് അച്ഛന്‍, തീരുമാനത്തെ എതിര്‍ത്ത് മക്കള്‍. ഒടുവില്‍ വൈദ്യുതി പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി 60കാരന്‍. ജയ്പൂരിലെ സോഭരന്‍ എന്ന അറുപതുകാരനാണ് വിവാഹം കഴിക്കാനായി ആത്മഹത്യാ ഭീഷണി മുഴക്കിയത്. നാല് വര്‍ഷം മുന്‍പ് ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചിരുന്നു.

സോഭരന് മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് ഉള്ളത്. എന്നാല്‍ ഭാര്യ മരിച്ചതിന് ശേഷം തനിച്ചായിരുന്നു താമസിച്ചിരുന്നത്. തുടര്‍ന്ന് വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മക്കളും മറ്റ് ബന്ധുക്കളും ഇതിനെ ശക്തമായി എതിര്‍ത്തു. പല തവണ സോഭരന്‍ ആഗ്രഹം പറഞ്ഞെങ്കിലും, നാട്ടുകാര്‍ അറിഞ്ഞാല്‍ എന്ത് കരുതുമെന്നായിരുന്നു മക്കളുടെ ചോദ്യം. രണ്ടാമതും വിവാഹം കഴിക്കണമെന്ന് അച്ഛന്‍; എതിര്‍ത്ത് മക്കള്‍; ഒടുവില്‍ വൈദ്യുതി പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി 60കാരന്‍
ബന്ധുക്കളുടെ എതിര്‍പ് മറികടക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ധോല്‍പൂരിലെ 11 കെവി വൈദ്യുതി പോസ്റ്റില്‍ കയറി ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഈ സമയത്ത് ലൈനില്‍ വൈദ്യുതി ഇല്ലാതിരുന്നത് അപകടം ഒഴിവായി. ഉടന്‍ കുടുംബാംഗങ്ങള്‍ വൈദ്യുത വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

മറ്റൊരാള്‍ പോസ്റ്റിന് മുകളില്‍ കയറിയാണ് വൃദ്ധനെ താഴെയിറക്കിയത്. എന്നാല്‍ പോസ്റ്റില്‍ നിന്ന് താഴെ ഇറങ്ങിയതിന് ശേഷവും താന്‍ വീണ്ടും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും, ഒരു ജീവിത പങ്കാളിയെ വേണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മക്കള്‍ അച്ഛന്റെ ആഗ്രഹത്തിന് സമ്മതിച്ചോയെന്ന് വ്യക്തമല്ല.

Keywords:  After family objects to second marriage, 60-year-old man climbs electric pole in Rajasthan threatening suicide, Jaipur, News, Local News, Suicide Attempt, Marriage, Children, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia