ഉപതിരഞ്ഞെടുപ്പിലൂടെ അട്ടിമറി വിജയം നേടിയ കോന്നിയില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശോജ്വല തുടക്കം

 


കോന്നി: (www.kvartha.com 10.03.2021) അഡ്വ. കെയു ജനീഷ് കുമാറിനെ കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രടറി എ വിജയരാഘവനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റില്‍ അട്ടിമറി ജയം നടത്തിയായിരുന്നു ജനീഷ് കുമാര്‍ കോന്നിയില്‍ ചെങ്കൊടി പാറിപ്പിച്ചത്. രണ്ടാം അങ്കത്തിന് ജനീഷിനെ മുന്നണി നിയോഗിച്ച വാര്‍ത്ത ഏറെ ആഹ്ലാദത്തോടെയാണ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനും എല്‍ഡിഎഫ് തുടക്കം കുറിച്ചു. 

ചിറ്റാര്‍ ടൗണിലായിരുന്നു അഡ്വ. കെ യു ജനീഷ് കുമാറിന്റെ പ്രചാരണം ആരംഭിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. മലയോര മേഖലയില്‍ ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രചരണം വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഏരിയ സെക്രടറി എസ് ഹരിദാസ്, ഏരിയ കമ്മിറ്റിയംഗങ്ങളായ എം എസ് രാജേന്ദ്രന്‍, കെ ജി മുരളീധരന്‍, പ്രവീണ്‍ പ്രസാദ്, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി റ്റി ഈശോ,ജില്ലാപഞ്ചായത്തംഗം ലേഖാ സുരേഷ്, മറ്റു ജനപ്രതിനിധികള്‍, പാര്‍ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉപതിരഞ്ഞെടുപ്പിലൂടെ അട്ടിമറി വിജയം നേടിയ കോന്നിയില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശോജ്വല തുടക്കം

മണ്ഡലത്തിലെ വിവിധ മേഖലകളില്‍ ചുമര്‍ എഴുത്തിനും പോസ്റ്റര്‍ ഒട്ടിക്കലും ഇതിനോടകം തന്നെ ആരംഭിച്ചു. ഇതോടെ ഇത്തവണ കോന്നിയില്‍ ആദ്യം പ്രചരണത്തിന് തുടക്കം കുറിക്കാനും ഇടതുപക്ഷത്തിന് കഴിഞ്ഞു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും എല്‍ എല്‍ ബിയും കരസ്ഥമാക്കിയ അഡ്വ. കെയു ജനീഷ് കുമാര്‍ പത്തനംതിട്ട ബാറിലെ അഭിഭാഷകനും കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഭരണസമിതി അംഗമാണ്. സീതത്തോട് കെ ആര്‍ പി എം എച് എസ് എസില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രടറിയായാണ് പൊതു പ്രവര്‍ത്തനം ആരംഭിച്ചത്. റാന്നി സെന്റ് തോമസ് കോളജ് യൂണിയന്‍ ചെയര്‍മാന്‍, യൂണിയന്‍ കൗണ്‍സിലര്‍, മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റാന്നിയില്‍ എസ്എഫ്‌ഐ ഏരിയ സെക്രടറിയായി പ്രവര്‍ത്തിച്ചതിന് ശേഷം, എസ്എഫ്‌ഐയുടെ പത്തനംതിട്ട ജില്ലാ അധ്യക്ഷനായും, സെക്രടറിയായും പ്രവര്‍ത്തിച്ചു. പിന്നീട് യുവജനപ്രസ്ഥാനത്തില്‍ സജീവമായതോടെ ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്. നിലവില്‍ കെ യു ജനീഷ് കുമാര്‍ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന ഉപാധ്യക്ഷനും കേന്ദ്രകമിറ്റിയംഗവുമാണ്.

ചെറിയ പ്രായത്തില്‍ തന്നെ സിപിഎം സീതത്തോട് ലോകല്‍ കമിറ്റി സെക്രടറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സിപിഎമിന്റെ പത്തനംതിട്ട ജില്ല കമിറ്റി അംഗമാണ്. പരേതനായ പി എ ഉത്തമനാണ് പിതാവ്. അമ്മ വിജയമ്മ. ഭാര്യ അനുമോള്‍. ന്യപന്‍, കെ ജിനീഷ്, ആസിഫ, അനു, ജിനീഷ് എന്നിവര്‍ മക്കളാണ്.

Keywords:  Kerala, News, Pathanamthitta, Assembly-Election-2021, Election, Politics, LDF, CPM, Adv. KU Janish Kumar is the LDF candidate in Konni; An exciting start to the election campaign.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia