6 മാസം മുമ്പ് ഗള്‍ഫില്‍ നിന്നും ബ്രിടെനിലെത്തിയ മലയാളി യുവഡോക്ടര്‍ കടലില്‍ മുങ്ങി മരിച്ചു

 


ലണ്ടന്‍: (www.kvartha.com 01.03.2021) ആറുമാസം മുമ്പ് ഗള്‍ഫില്‍ നിന്നും ബ്രിടനിലെത്തിയ മലയാളി യുവഡോക്ടര്‍ കടലില്‍ മുങ്ങി മരിച്ചു. ബ്രിടെനിലെ പ്ലിമത്തില്‍ കടലില്‍ നീന്താനിറങ്ങിയതായിരുന്നു. മലപ്പുറം തിരൂര്‍ സ്വദേശിയായ രാകേഷ് വല്ലിട്ടയിലാണു മരിച്ചത്. 

6 മാസം മുമ്പ് ഗള്‍ഫില്‍ നിന്നും ബ്രിടെനിലെത്തിയ മലയാളി യുവഡോക്ടര്‍ കടലില്‍ മുങ്ങി മരിച്ചു
ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു യുകെ മലയാളികളെയാകെ ദു:ഖത്തിലാഴ്ത്തിയ ദുരന്തം നടന്നത്. ശൈത്യകാലത്തിനിടെ അപ്രതീക്ഷിതമായി ലഭിച്ച തെളിവെയില്‍ ആസ്വദിക്കാന്‍ നിരവധി പേരാണ് പ്ലിമത്തിലെ ബീച്ചിലെത്തിയത്. ഇങ്ങനെ എത്തിയതായിരുന്നു ഡോ. രാകേഷും.

റേഡിയോളജിസ്റ്റായ രാകേഷ് നീന്താന്‍ കടലില്‍ ഇറങ്ങിയതും പെട്ടെന്ന് തന്നെ തിരയിലും ചുഴിയിലും പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. അത്ര സുരക്ഷിതമല്ലാത്ത കടല്‍തീരമാണു പ്ലിമത്തിലേത്. രാകേഷ് കടലില്‍ ഇറങ്ങി ഏറെനേരമായിട്ടും കാണാതായതോടെ കൂടെയെത്തിയവര്‍ ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ കോസ്റ്റ് ഗാര്‍ഡ് എത്തി നടത്തിയ അന്വേഷണത്തിലാണ് രാകേഷിനെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്ലിമത്ത് ആന്‍ഡ് ഡെവണ്‍ പൊലീസ് വിശദാംശങ്ങള്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ദുബൈയിലെ പ്രശസ്തമായ റാഷിദ് ആശുപത്രിയില്‍ അടക്കം ജോലി ചെയ്തിട്ടുള്ള രാകേഷ് പ്ലിമത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണു ജോലി ചെയ്തിരുന്നത്. ഭാര്യ ഷാരോണ്‍ രാകേഷ് ഹോമിയോപതി ഡോക്‌റാണ്.

Keywords:  A young Malayalee doctor who came to Britain from the Gulf 6 months ago drowned in the sea, London, News, Britain, Malayalee, Doctor, Drowned, World, Accidental Death.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia