തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് സഹായത്തിനായി കൂടെക്കൂട്ടിയ 17കാരനെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; മുളവുകാട് സ്വദേശിക്കെതിരെ കേസ്

 



കൊച്ചി: (www.kvartha.com 17.03.2021) തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് സഹായത്തിനായി കൂടെക്കൂട്ടിയ 17കാരനെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തില്‍ മുളവുകാട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. പ്രതി ഒളിവില്‍. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ മുളവുകാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഞായറാഴ്ചയാണ് സംഭവം. പ്രതിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് സഹായത്തിനായി കൂടെക്കൂട്ടിയ 17കാരനാണ് പീഡനത്തിനിരയായത്. തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തശേഷം 17കാരനെയും കൂട്ടി പ്രതി രാത്രിയോടെ എറണാകുളം നോര്‍ത്തിലെ ബാറിലെത്തി. ഇവിടെ വെച്ച് മദ്യപിക്കുകയും കുട്ടിക്ക് മദ്യം നല്‍കുകയും ചെയ്തു. പിന്നീട് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കേസ് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലേക്ക് കെമാറി.

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് സഹായത്തിനായി കൂടെക്കൂട്ടിയ 17കാരനെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; മുളവുകാട് സ്വദേശിക്കെതിരെ കേസ്


Keywords:  News, Kerala, State, Kochi, Election, Assembly-Election-2021, Assembly Election, Accused, Case, Liquor, Molestation, Police, A 17-year-old boy who went to campaign was allegedly molested by Mulavukad native; police registered case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia