75കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതി സിസിടിവിയില്‍ കുടുങ്ങി; 21കാരന്‍ അറസ്റ്റില്‍

 



ചെന്നൈ: (www.kvartha.com 06.03.2021) റോയപ്പേട്ടയില്‍ റോട്ടറി നഗറില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന ആദിലക്ഷ്മി (75)യെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ 21കാരന്‍ അറസ്റ്റില്‍. വയോധികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ആര്‍ വസന്ത് (21) എന്ന യുവാവാണ് അറസ്റ്റിലായത്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. 

75കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതി സിസിടിവിയില്‍ കുടുങ്ങി; 21കാരന്‍ അറസ്റ്റില്‍


വ്യാഴാഴ്ച രാത്രിയാണു സംഭവം. ഇന്നലെ പുലര്‍ച്ചെ ആദിലക്ഷ്മിയെ പുറത്തു കാണാത്തതിനെ തുടര്‍ന്നു അയല്‍വാസികള്‍ എത്തി നടത്തിയ പരിശോധനയില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. നഗ്‌നമായ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. സ്ഥിരം മദ്യപാനിയായിരുന്ന ഇയാള്‍ പീഡന ശ്രമത്തിനിടെയാണ് കൊല നടത്തിയതെന്നു പ്രതി പൊലീസിനോടു സമ്മതിച്ചു.

Keywords:  News, National, India, Chennai, CCTV, Dead Body, Liquor, Accused, Arrested, Police, Crime, Molestation, 75-year-old man accused of molestation and killing caught on CCTV; 21-year-old arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia