ഹോടെലില്‍ റൊടി തയാറാക്കുന്നതിനിടെ മാവില്‍ തുപ്പിയിട്ടശേഷം പാചകം; തൊഴിലാളികളും ഹോടെലുടമയും അറസ്റ്റില്‍

 



ന്യൂഡെല്‍ഹി: (www.kvartha.com 19.03.2021) ഹോടെലില്‍ റൊടി തയാറാക്കുന്നതിനിടെ മാവില്‍ തുപ്പിയിട്ടശേഷം പാചകം ചെയ്ത സംഭവത്തില്‍ തൊഴിലാളികളും ഹോടെലുടമയും അറസ്റ്റില്‍. ഹോടെലിലെ തൊഴിലാളികളായ ഇബ്രാഹിം, സബി അന്‍വര്‍ എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ റൊടി പരത്തുന്നതും മറ്റൊരാള്‍ റൊടിയില്‍ തുപ്പിയ ശേഷം അടുപ്പിലേക്ക് വെക്കുന്നതുമായ വിഡിയോ പുറത്തുവന്നതോടെയാണ് അറസ്റ്റ്.

ഹോടെലില്‍ റൊടി തയാറാക്കുന്നതിനിടെ മാവില്‍ തുപ്പിയിട്ടശേഷം പാചകം; തൊഴിലാളികളും ഹോടെലുടമയും അറസ്റ്റില്‍


വിഡിയോ സമൂഹമധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് ഡെല്‍ഹി ഖ്യാല പ്രദേശത്തെ ചാന്ദ് ഹോടെലിലേതാണ് ദൃശ്യങ്ങളെന്ന് പൊലീസിന് വ്യക്തമായി. പിന്നീട് വിഡിയോയില്‍ കാണുന്ന ഇബ്രാഹിമിനെയും സബി അന്‍വറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ബിഹാര്‍ കിഷന്‍ഗഞ്ച് സ്വദേശികളാണ് ഇരുവരും. സംഭവത്തില്‍ അനുമതിയില്ലാതെ ഭക്ഷണശാല നടത്തിയതിന് ഹോടെല്‍ ഉടമക്കെതിരെയും പൊലീസ് കേസെടുത്തു. 

Keywords:  News, National, India, New Delhi, Hotel, Food, Arrest, Police, 2 Arrested As Clip Shows One Of Them Spitting On Rotis At Delhi Hotel: Cops
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia