വഴക്കിനിടെ 5 വയസുകാരനായ സഹോദരനെ തല്ലി; പിന്നാലെ 10 വയസുകാരി തൂങ്ങിമരിച്ചനിലയില്‍

 


ലഖ്‌നോ: (www.kvartha.com 15.03.2021) അഞ്ചു വയസുകാരന്‍ സഹോദരനെ വഴക്കിനിടെ തല്ലിയതിന് പിന്നാലെ പത്തു വയസുകാരിയായ സഹോദരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ആഗ്ര ജില്ലല്‍ പ്രതാപ് പുരയില്‍ കഴിഞ്ഞദിവസമാണ് സംഭവം.

മൂത്ത സഹോദരിക്കും രണ്ട് ഇളയ സഹോദരന്‍മാര്‍ക്കുമൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് ഇവരെ ഉപേക്ഷിച്ച് പോയതാണ്. അടുത്തിടെ മാതാവിനെയും നഷ്ടപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയും തന്റെ അഞ്ചു വയസ്സുള്ള അനിയനും തമ്മില്‍ ചെറിയ വഴക്കുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. വഴക്കിനിടെ 5 വയസുകാരനായ സഹോദരനെ തല്ലി; പിന്നാലെ 10 വയസുകാരി തൂങ്ങിമരിച്ചനിലയില്‍
വഴക്കിനിടെ പെണ്‍കുട്ടി അനിയനെ അടിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് താന്‍ ഏറെ ഇഷ്ടപ്പെടുന്ന അനിയനെ വേദനിപ്പിച്ചതില്‍ പെണ്‍കുട്ടിക്ക് മനോവിഷമം ഉണ്ടായിരുന്നുവെന്നും തുടര്‍ന്ന് വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. തുണിക്കടയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ മൂത്ത സഹോദരി ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല.

സംഭവത്തില്‍ ഫത്തേബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Keywords:  10-Year-Old Girl found dead; After a Fight With Her Brother, News, Local News, Hang Self, Police, Probe, Girl, Brother, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia