വർഗീയ പ്രചാരണങ്ങളെ നന്മ കൊണ്ട് നേരിടുക: എം ഐ അബ്ദുൽ അസീസ്

 


കണ്ണൂർ: (www.kvartha.com 28.02.2021) കേരളത്തിലെ ചില രാഷ്ട്രീയ പാർടികൾ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടി ഇസ്ലാ മോഫോബിയയും വർഗീയതയും പ്രചരിപ്പിക്കുകയാണെന്നും അതിനെതിരായ പ്രതിരോധം വിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്ന നന്മയിലൂടെയാവണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ്.

ഖുർആൻ സ്റ്റഡി സെൻറർ കേരളയുടെ കഴിഞ്ഞ വർഷത്തെ പരീക്ഷാ റാങ്കുകാർക്കുള്ള അവാർഡുകളും പഠിതാക്കളുടെ സംഗമവും കണ്ണൂർ യൂണിറ്റി സെൻററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് വെല്ലുവിളികളെയും ഖുർആനിൻ്റെ ധാർമിക ശാസന പ്രകാരമുള്ള ജീവിത സാക്ഷ്യം കൊണ്ടാണ് നേരിടേണ്ടതെന്നും മനസ് പതറിയാലും പ്രകോപനപരമായ സമീപനമുണ്ടായാലും അതേ സമീപനം സ്വീകരിക്കാൻ വിശ്വാസിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വർഗീയ പ്രചാരണങ്ങളെ നന്മ കൊണ്ട് നേരിടുക: എം ഐ അബ്ദുൽ അസീസ്

വില കുറഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ചിലർ ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ ആക്ഷേപമുന്നയിക്കുന്നത്. കോടതികളും അന്വേഷണ ഏജൻസികളും തള്ളിക്കളഞ്ഞ ലൗജിഹാദ് എന്ന തരംതാണ ആക്ഷേപം ഇപ്പോൾ ഉന്നയിക്കുന്നതിെൻറ പിന്നിലെ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയണം.

ഏതെങ്കിലും കുറുക്കുവഴിയിലൂടെ മുസ്ലിംകളുടെ എണ്ണം പെരുപ്പിക്കാനുള്ളള പണി ഇസ്ലാമിന് വിരുദ്ധമായ സമീപനമാണ്. ഇസ്ലാം സംശുദ്ധമായ സമീപനത്തിലൂടെ മനുഷ്യന്റെ ഹൃദയത്തെ സമീപിക്കുന്ന വിശ്വാസ സംഹിതയാണ്. ഇല്ലാത്ത ഇസ്ലാം ഭീതി സൃഷ്ടിച്ച് ഇപ്പോൾ വർഗീയത കളിക്കുന്ന ഇരുമുന്നണികളും സ്വാമി വിവേകാനന്ദൻ വിശേഷിപിച്ച ഭ്രാന്താലയമായി കേരളത്തെ മാറ്റാനാണ് ശ്രമിക്കുന്നതെന്നും അമീർ ഓർമിപ്പിച്ചു.

ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ലാ പ്രസിഡൻറ് പി കെ മുഹമ്മദ് സാജിദ് നദ് വി  അധ്യക്ഷത വഹിച്ചു. പ്രിലിമിനറി റാങ്ക് ജേതാക്കളായ സറീന മുഹമ്മദ് (കണ്ണൂര്‍), ഫെമിത അഫ്സൽ (കണ്ണൂര്‍), ശീന ഹാശിം (കണ്ണൂര്‍) എ പി ശബ്ന (കണ്ണൂര്‍), എ ടി വാഹിബ ലയ്യിന (തവനൂര്‍ മലപ്പുറം), സെകൻഡറി ഫൈനല്‍ റാങ്ക് ജേതാക്കളായ വി റോഷിനി (കുന്നക്കാവ്, മലപ്പുറം), നസീറ താജുദ്ദീന്‍ (തിരുവനന്തപുരം), ഹസന്‍ പുതിയ വീട്ടില്‍ (നാദാപുരം, കോഴിക്കോട്) റമദാന്‍ പ്രശ്നേത്തരി വിജയികളായ അബ്ദുല്‍ ശരീഫ് മാറമ്പിള്ളി, (എറണാകുളം) നൂര്‍ഹാന്‍ എ ആലത്തൂര്‍, (പാലക്കാട്) ഇ കെ ശക്കീല, ബാനു (പട്ടികാട് മലപ്പുറം), ആരിഫ മഹ്ബൂബ് (അഞ്ചരക്കണ്ടി, കണ്ണൂർ) എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.

അമീർ എം ഐ, അബ്ദുൽ അസീസ്, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി കെ ഹംസ അബ്ബാസ് എന്നിവർ അവാർഡുകൾ സമ്മാനിച്ചു. ജില്ലാ തല സംഗമ മൽസരവിജയികൾക്കുള്ള സമ്മാനങ്ങൾ ശിഹാബ് പൂക്കോട്ടൂർ, സി വി ജമീല എന്നിവർ വിതരണം ചെയ്തു.

ഹാഫിസ് അനസ് മൗലവി, മുഹമ്മദ് റാശിദ് അൽ ഖാസിമി (സെക്രടറി ജംഇയ്യത്തുർ ഉലമാ ഹിന്ദ് കണ്ണൂർ) സി വി ജമീല (പ്രസിഡൻറ് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കേരള) ശിഹാബ് പൂക്കോട്ടൂർ (ഡയരക്ടർ, ഖുർആൻ സ്റ്റഡി കേരള) എന്നിവർ പ്രഭാഷണം നടത്തി.

മാലിക് ശബാസ്, സി കെ എ ജബ്ബാർ, സി സി ഫാത്വിമ, ഡോ.പി സലീം, കെ മുഹമ്മദ് ഹനീഫ എന്നിവർ വേദിയിൽ സന്നിഹിതരായി. യൂണിറ്റി സെൻറർ ഇമാം ഖാസിം ഖിറാഅത്ത് നടത്തി. സ്വാഗത സംഘം ജനറൽ കൺവീനർ ടി കെ മുഹമ്മദലി സ്വാഗതവും ഖുർആൻ സ്റ്റഡി സെൻറർ ജില്ലാ കൺവീനർ പി സി മുനീർ നന്ദിയും പറഞ്ഞു.

Keywords:  Kerala, News, Kasaragod, Religion, Top-Headlines, Politics, Quran, Programme, Jama-athe-Islami, Deal with Communal Campaigns with Goodness: MI Abdul Azeez.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia