പാരീസ് കാലാവസ്ഥാ ഉച്ചകോടിയിൽ അമേരിക്ക പങ്കെടുക്കില്ല

 


വാഷിംഗ്ടൺ: (www.kvartha.com 01.06.2017) പാരീസിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ അമേരിക്ക പങ്കെടുക്കില്ല. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഉച്ചകോടിയിൽ നിന്ന് പിൻമാറുകയാണെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. ചൈനയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് കാലാവസ്ഥാ ഉച്ചകോടി നടത്തുന്നതെന്ന് ആരോപിച്ചാണ് ട്രംപിൻറെ തീരുമാനം.

പാരീസ് ഉടമ്പടി അനുസരിക്കില്ലെന്നും ആഗോളതാപനം തട്ടിപ്പാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപ് പറഞ്ഞിരുന്നു. കൂടുതൽ തൊഴിൽ സൃഷ്ടിക്കാനായി കൽക്കരി ഇന്ധനത്തിലേക്ക് തിരിച്ചുപോകാനും ട്രംപ് തീരുമാനിച്ചിരുന്നു. മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ നയങ്ങളെല്ലാം അട്ടിമറിക്കുന്നതാണ് ട്രംപിൻറെ നീക്കങ്ങൾ.

2015 ഡിസംബറിൽ പാരീസിൽ ചേർന്ന കാലാവസ്ഥാ ഉച്ചകോടിയാണ് ആഗോളതാപനം നിയന്ത്രിക്കാനുള്ള പുതിയ ഉടമ്പടി മന്നോട്ടുവെച്ചത്. 2016 നവംബർ നാലിന് ഉടമ്പടി നിലവിൽ വന്നു. ഭൗമതാപനിലയിലെ വർധന രണ്ടു ഡിഗ്രി സെൽഷ്യസിൽ അധികമാകാതിരിക്കാൻ നടപടി സ്വീകരിക്കുക, ക്രമേണ ആ വർധന 1.5 ഡിഗ്രി സെൽഷ്യസിൽ എത്തിക്കുക എന്നതാണ് ഉടമ്പടിയിലെ പ്രധാനഭാഗം. 197 രാജ്യങ്ങൾ ഉടമ്പടിയിൽ ഒപ്പിട്ടു. 147 രാജ്യങ്ങൾ ഉടമ്പടി നടപ്പാക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
പാരീസ് കാലാവസ്ഥാ ഉച്ചകോടിയിൽ  അമേരിക്ക പങ്കെടുക്കില്ല

അതേസമയം, ഉച്ചകോടിയിൽ നിന്നും ഇന്ത്യ പിന്മാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. 2016 ഏപ്രിൽ 22നാണ് ഇന്ത്യ പാരീസ് ഉടമ്പടിയിൽ പങ്കാളിയായത്. കാർബൺവാതക പുറന്തള്ളലിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള അമേരിക്ക ഉടമ്പടിയിൽ നിന്ന്  പിന്മാറിയാൽ ലക്ഷ്യം കൈവരിക്കാൻ പ്രയാസമായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: President Trump has made his decision to withdraw from the Paris climate accord, according to two sources with direct knowledge of the decision. Details on how the withdrawal will be executed are being worked out by a small team including EPA Administrator Scott Pruitt.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia