സാക്കിർ നായിക്ക് മലേഷ്യൻ പൗരത്വത്തിന് അപേക്ഷിച്ചു

 


ന്യൂഡൽഹി: (www.kvartha.com 31.05.2017) വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്ക് മലേഷ്യൻ പൗരത്വത്തിന് അപേക്ഷിച്ചു. ഇന്റർപോളിനോട് സാക്കിർ നായിക്കിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിപ്പിക്കണമെന്ന് ദേശീയ അന്വേഷണ ഏജൻസി  ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മലേഷ്യൻ പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്നത്. സാക്കിർ നായിക്ക് മലേഷ്യയിൽ സ്ഥിരതമാസമാക്കാനാണ് നീക്കമെന്നും എൻ ഐ എ കരുതുന്നു.

സാക്കിർ നായിക്കിന് ഏതെങ്കിലും രാജ്യത്ത് പൗരത്വം കിട്ടുന്നത് തടയാൻ നയതന്ത്രതലത്തിൽ ഇന്ത്യ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഭീകരപ്രവർത്തനത്തിനും സാമ്പത്തിക തട്ടിപ്പ് കേസിലും സാക്കിർ നായിക്കിനെതിരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവുകൾ ലഭിച്ചിരുന്നു. തുടർന്ന് നടപടിയുണ്ടാകുമെന്ന് കണ്ടതോടെയാണ് സാക്കിർ നായിക്ക് ഇന്ത്യ വിട്ടത്.

സാക്കിർ നായിക്ക് മലേഷ്യൻ പൗരത്വത്തിന് അപേക്ഷിച്ചു

യു എ ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലോ ആഫ്രിക്കൻ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലോ ആണ് നിലവിൽ സാക്കിർ ഉള്ളതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നതെങ്കിലും കൃത്യമായി എവിടെയെന്ന് അറിയില്ല. ഇതാണ് അന്വേഷണത്തെ വഴിമുട്ടിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Controversial Islamic preacher Zakir Naik , wanted by the National Investigation Agency (NIA) on terror charges, has applied for Malaysian citizenship, according to agency sources.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia