ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാത്ത ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ ശാസന

 


പൂനെ: (www.kvartha.com 10.04.2017) അടിസ്ഥാന ബാങ്ക് നിരക്കുകളില്‍ വന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായ ആനുകൂല്യങ്ങള്‍ ബാങ്കുകള്‍ ഉപയോക്താക്കള്‍ക്കു നല്‍കാത്തതില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അതൃപ്തി അറിയിച്ചു.

 ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാത്ത ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ ശാസന

ആര്‍. ബി. ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ്. മുന്ദ്രയാണു കഴിഞ്ഞ ദിവസം ബാങ്കുകളുടെ നടപടിക്കെതിരെ ശബ്ദമുയര്‍ത്തിയത്. ഇനിയും നിഷേധാത്മക നടപടി തുടരുന്ന ബാങ്കുകള്‍ക്കെതിരേയും ബാങ്കിങ് ഓംബുഡ്‌സ്മാന് അനുസൃതമായി പ്രവര്‍ത്തിക്കാത്തവര്‍ക്കെതിരേയും ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബാങ്കുകള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വായ്പ നല്‍കുന്ന നടപടി സുതാര്യമല്ല. ബാങ്കിങ് ഓംബുഡ്‌സ്മാന്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ നിയമങ്ങള്‍ പാലിക്കുന്നില്ല. വരുന്ന പാദത്തില്‍ ഇത്തരം സമീപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും.

അതുപോലെത്തന്നെ ബാങ്കുകള്‍ ചെറുകിട വ്യവസായങ്ങളെയും വേണ്ട സമയത്ത് സഹായിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം വരുന്ന ചെറുകിട വ്യവസായങ്ങളും ബാങ്കിന്റെ ഈ നിഷേധാത്മക നിലപാടിനെത്തുടര്‍ന്നാണ് ദുരിതത്തിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:
വാഹനാപകടത്തില്‍ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്ന 19-കാരന്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: RBI deputy governor Mundra warns banks of action for not passing rate cut benefits, Pune, News, Business, Bank, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia