Follow KVARTHA on Google news Follow Us!
ad

സിദ്ദിഖ് വിലക്കിയിട്ടും ക്യാന്‍സര്‍ രോഗം വോട്ടിന് ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കിയത് നസീമതന്നെയെന്ന് വെളിപ്പെടുത്തല്‍

സിദ്ദിഖ് വിലക്കിയിട്ടും ക്യാന്‍സര്‍ രോഗം വോട്ടിന് ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കിയത് ഭാര്യ നസീമതന്നെയാണെന്ന് വെളിപ്പെടുത്തല്‍. കാസര്‍കോട് T. Siddique, Naseema, Shajan Chengannur, Facebook Post, Adv T. Siddiq, Wife, Election, Report, Hospital, Treatment, Shajan alexander
ന്യൂയോര്‍ക്ക്: (www.kvartha.com 24/03/2015) സിദ്ദിഖ് വിലക്കിയിട്ടും ക്യാന്‍സര്‍ രോഗം വോട്ടിന് ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കിയത് ഭാര്യ നസീമതന്നെയാണെന്ന് വെളിപ്പെടുത്തല്‍. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ കഴിഞ്ഞതെരഞ്ഞെടുപ്പില്‍ മത്സരിച്ച ടി. സിദ്ദിഖിന്റെ മീഡിയ മാനേജരും അടുത്ത സുഹൃത്തുമായ ഷാജന്‍ അലക്‌സാണ്ടര്‍ ചെങ്ങന്നൂരാണ് കെവാര്‍ത്തയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

തിരുവനന്തപുരം ക്യാന്‍സര്‍ സെന്ററിലേക്ക് പോകുന്ന വഴി തന്നോടാണ് നസീമ ഇക്കാര്യം ആദ്യം പറഞ്ഞതെന്നും ഷാജന്‍ അറിയിച്ചു. ഒരു പ്രമുഖ മാധ്യമത്തിന്റെ ഫോട്ടോഗ്രാഫറോട് വിവരം പറഞ്ഞാണ് കീമോതെറാപ്പിക്ക് ചെന്നപ്പോള്‍ ഫോട്ടോയും വാര്‍ത്തയും മധ്യമങ്ങളില്‍ നിറഞ്ഞത്. നസീമ തന്നെയാണ് ഇതിന്റെ എല്ലാതയ്യാറെടുപ്പും നടത്തിയത്. സിദ്ദിഖിന്റെ വിജയത്തിന് തന്റെ അസുഖം വഴി കുറച്ചുവോട്ടെങ്കിലും കിട്ടുമെങ്കില്‍ ആയിക്കൊള്ളട്ടെ എന്നായിരുന്നു നസീമ പറഞ്ഞതെന്നും ഷാജന്‍ കൂട്ടിച്ചേര്‍ത്തു. 

ഭാര്യയുടെ അസുഖംവെച്ച് ഒരു സഹാതാപ അന്തരീക്ഷം തെരഞ്ഞെടുപ്പില്‍ സൃഷ്ടിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു സിദ്ദിഖിന്റെത്. സത്യം ഇതായിരുന്നിട്ടും ഇപ്പോള്‍ ഭാര്യയുടെ അസുഖംവെച്ച് തെരഞ്ഞെടുപ്പില്‍ സിദ്ദിഖ് മുതലെടുപ്പ് നടത്തിയെന്ന് പറയുന്നത് ശുദ്ധ അസംബന്ധവും സത്യവിരുദ്ധവുമായ കാര്യമാണെന്നും ഷാജന്‍ പറഞ്ഞു. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ്.
T. Siddique, Naseema, Shajan Chengannur, Facebook Post, Adv T. Siddiq, Wife, Election, Report, Hospital, Treatment, Shajan alexander

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Related News:
ടി. സിദ്ദീഖ് ഭാര്യയെ മൊഴിചൊല്ലി; വെല്ലുവിളിയുമായി ഭാര്യ ഫേസ് ബുക്കില്‍
Keywords: T. Siddique, Naseema, Shajan Chengannur, Facebook Post, Adv T. Siddiq, Wife, Election, Report, Hospital, Treatment, Shajan alexander, Cancer for vote clarification.

Post a Comment