Follow KVARTHA on Google news Follow Us!
ad

ടി. സിദ്ദീഖ് ഭാര്യയെ മൊഴിചൊല്ലി; വെല്ലുവിളിയുമായി ഭാര്യ ഫേസ് ബുക്കില്‍

കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖ് ഭാര്യയെ മൊഴിചൊല്ലിയതുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുന്നു. കോഴിക്കോട്ടെ സ്വകര്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ T. Siddique, Facebook Post, Adv T. Siddiq, Naseema, Wife, Election, Report, Hospital, Treatment.
കോഴിക്കോട്: (www.kvartha.com 24/03/2015) കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖ് ഭാര്യയെ മൊഴിചൊല്ലിയതുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുന്നു. കോഴിക്കോട്ടെ സ്വകര്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ ഭാര്യ നസീമ വെല്ലുവിളിയുമായി ഫേസ് ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സൈബര്‍ ലോകം ഇവരുടെ പ്രശ്‌നം ഏറ്റെടുത്തത്. സിദ്ദിഖിനെ അനുകൂലിച്ച് ഒരു വിഭാഗവും നസീമയെ അനുകൂലിച്ച് മറ്റൊരു വിഭാഗവും രംഗത്തെത്തിയതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകൊഴുത്തത്. 12 വര്‍ഷത്തെ ദാമ്പത്യബന്ധമാണ് ഇതോടെ അവസാനിച്ചത്.

'ജീവിതം എന്താണെന്നും എങ്ങനെ ജീവിക്കണമെന്നും ഇനി ഞങ്ങള്‍ കാണിച്ചുതരാം....' 'ഫീലിംഗ് പോയി തുലയടാ' എന്ന ഫേസ് ബുക്ക് പോസ്റ്റില്‍ മക്കളുടെ ഫോട്ടോയാണ് നസീമ ചേര്‍ത്തിരിക്കുന്നത്.

ഗുരുതരമായ ചില ആരോപണങ്ങളാണ് നസീമ ഉന്നയിച്ചിരിക്കുന്നത്. തന്റെ ക്യാന്‍സര്‍ രോഗം മുതലാക്കി സിദ്ദിഖ് വോട്ട് പിടിച്ചെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വെള്ളക്കടലാസില്‍ ത്വലാഖ് ചെയ്ത് ബന്ധം ഒഴിഞ്ഞെന്നും ഫേസ് ബുക്ക് പോസ്റ്റിന് പ്രതികരണമായി നസീമ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു. കണ്ണൂര്‍ സ്വദേശിനിയായ ഒരു യുവതിയെ വിവാഹം കഴിക്കാന്‍ സിദ്ദിഖ് തന്നെയും മക്കളേയും ഉപേക്ഷിക്കുകയായിരുന്നുവെന്ന് നസീമ കുറ്റപ്പെടുത്തിയിട്ടുണ്ട്.

അതേസമയം നസീമയുടെ ആരോപണങ്ങളെകുറിച്ച് സിദ്ദിഖിന്റെ ഫേസ് ബുക്ക് പ്രതികരണം ഇങ്ങനെയാണ്: 'കള്ളം ആയിരം തവണ വിളിച്ചു പറഞ്ഞാല്‍ അത് സത്യമാകും എന്ന ധാരണ മൗഡ്യമാണ്, സത്യം മാത്രമേ ആത്യന്തീകമായി നിലനില്‍ക്കൂ. പറയുന്ന കള്ളത്തരങ്ങള്‍ക്കും അത് സത്യമാണെന്ന് ചിന്തിച്ചു സന്തോഷിക്കുന്നവര്‍ക്കും അത് അല്‍പസമയം മാത്രമേ നിലനില്‍ക്കുകയുള്ളൂ. ഞാന്‍ അനുഭവിച്ച വേദനകള്‍, എന്റെ ഉമ്മയുടെ കണ്ണുനീര്‍, എന്റെ മക്കളുടെ നിസംഗതയും പത്രത്തില്‍ എഴുതുന്നതിനു അപ്പുറമാണ്, ഇവിടെ തെറ്റിദ്ധരിക്കപ്പെടാന്‍ വേണ്ടി പറഞ്ഞ കാര്യങ്ങള്‍ ചിലത് മുഴുകള്ളങ്ങള്‍, ചിലത് അര്‍ദ്ധസത്യങ്ങള്‍ മാത്രമാണ്. എന്റെ സ്വകാര്യ ജീവിതത്തിലെ സ്വന്തം ഹൃദയ വേദനകള്‍ സ്വയം പൊതുചര്‍ച്ചയാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ പറയുന്നവര്‍ക്ക് മാത്രമല്ല മറ്റുചിലര്‍ക്ക് കൂടി ഒരുപാട് പ്രയാസം വരും. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് ദൈവത്തിന്റെ അടുത്തും പൊതു സമൂഹത്തിന്റെ അടുത്തും ആയിരം വട്ടം ശിരസ്സുയര്‍ത്തി പറയാന്‍ എനിക്ക് സാധിക്കും. ശരിയും തെറ്റും നല്ലതുപോലെ അറിയാനുള്ള കഴിവ് എല്ലാവര്‍ക്കുമുണ്ട്. ആ സത്യം തെറ്റിദ്ധരിപ്പിക്കാനുള്ള കാര്യങ്ങള്‍ക്ക് അല്‍പായുസ്സു മാത്രമേ ഉള്ളൂ, സത്യം എന്നായാലും പുറത്തുവരും അതിനു വഴി തന്നതിന് സര്‍വ്വശക്തന് സ്തുതി.'

അതിനിടെ ദാമ്പത്യബന്ധം ആരംഭിച്ചതുമുതല്‍ നസീമ ഒരു സൈ്വര്യവും സിദ്ദിഖിന് നല്‍കിയിട്ടില്ലെന്നും മാനസികമായി തകര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നരമാസങ്ങള്‍ക്കുള്ളില്‍തന്നെ മുമ്പ് നിലനിന്നിരുന്നതിനെക്കാള്‍ വലിയരീതിയിലുള്ള പ്രശ്‌നങ്ങള്‍ ഇവര്‍ക്കിടയില്‍ ഉടലെടുത്തിരുന്നു. ഇരുവീട്ടുകാരും തമ്മില്‍ പ്രശ്‌നം പലതവണ ചര്‍ച്ചചെയ്‌തെങ്കിലും അതിനൊന്നും നസീമ വഴങ്ങിയില്ല.

ക്യാന്‍സര്‍ രോഗം ബാധിച്ചപ്പോള്‍ ഭാര്യയെ എല്ലാ രീതിയിലും ചികിത്സിച്ചത് സിദ്ദിഖായിരുന്നു. തിരുവനന്തപുരത്തെ ക്യാന്‍സര്‍ സെന്ററില്‍ നസീമ കഴിയുമ്പോള്‍ സിദ്ദിഖും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മാത്രമായിരുന്നു എല്ലാ കാര്യങ്ങള്‍ക്കും ഒപ്പമുണ്ടായിരുന്നത്. നസീമയുടെ മാതാവിനെപോലും അവര്‍ കൂടെ നിര്‍ത്താതെ അകറ്റിയിരുന്നു. ക്യാന്‍സര്‍ രോഗം പൂര്‍ണമായി ഭേദപ്പെട്ടകാര്യവും നസമീയുടെതന്നെ ഫേസ് ബുക്ക് പോസ്റ്റിനെ ഉദ്ധരിച്ച് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഒപ്പം പോകാന്‍ തയ്യാറാകാതിരുന്ന നസീമയെ സിദ്ദീഖ് നിര്‍ബന്ധിച്ചാണ് പോളിംഗ് ബൂത്തില്‍ കൊണ്ടുപോയത്.
അതേസമയം തനിക്കെതിരെ ഇപ്പോള്‍ ഭാര്യ ഉന്നയിക്കുന്നത് കള്ളത്തരങ്ങളായ കാര്യങ്ങളാണെന്നും ഇതേകുറിച്ച് മാധ്യമങ്ങളുമായി ചര്‍ച്ചചെയ്യാന്‍ താല്‍പര്യമില്ലെന്നും ടി. സിദ്ദീഖിന്റെ മറുപടി. ഫേസ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോഴാണ് അദ്ദേഹം കെവാര്‍ത്തയോട് ഇങ്ങനെ പ്രതികരിച്ചത്. മറ്റൊരുയുവതിയെ വിവാഹം കഴിക്കാനാണ് താന്‍ മൊഴിചൊല്ലിയതെന്ന ആരോപണവും സിദ്ദീഖ് നിഷേധിച്ചു. ഭാര്യയുമായി ബന്ധം വേര്‍പെടുത്തിയശേഷം ഒറ്റയ്ക്ക് താമസിക്കുകയാണ്. തനിക്ക് പരസത്രീ ബന്ധമുണ്ടെന്ന രീതിയില്‍ വരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്.

നസീമയുമായുള്ള ബന്ധം ഉലഞ്ഞപ്പോള്‍ പള്ളിക്കമ്മിറ്റിയുമായി ബന്ധപ്പെട്ടാണ് ഒടുവില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തത്. മുഖ്യമന്ത്രിയോ മറ്റോ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്നും ഒരു കോണ്‍ഗ്രസ് നേതാവ് ഇക്കാര്യങ്ങള്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നസീമ കൂട്ടാക്കിയില്ലെന്നും പറയുന്നു. മക്കളെ ഇപ്പോഴും ആഴ്ചയില്‍ മിക്ക ദിവസങ്ങളിലും സ്‌കൂളില്‍ പോയി കാണാറുണ്ട്. കുട്ടികളെ വിട്ടുകിട്ടുന്നതിന് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

അതിനിടെ നസീമയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും സിദ്ദിഖുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നിരത്തുന്നുണ്ട്. ഇലക്ഷന്‍ ഫണ്ട് കൈകാര്യംചെയ്യാന്‍ തന്നെ ഏല്‍പിക്കണമെന്നുപോലും ഒരുഘട്ടത്തില്‍ നസീമ ആവശ്യപ്പെട്ടിരുന്നതായി അവര്‍ പറയുന്നു. മൂന്ന് കോടി രൂപയാണ് വേര്‍പിരിയാന്‍ നസീമ ഒടുവില്‍ ആവശ്യപ്പെട്ടതെന്നും ഇക്കാര്യത്തിനായി ഹൈക്കോടതിയിലെ അഭിഭാഷകന്റെ നിര്‍ദേശപ്രകാരം കോഴിക്കോട്ടെ അഡ്വ. എം. ഭാസ്‌ക്കരന്‍ നായര്‍ സിദ്ദീഖിനോട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബ സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു. ഇവര്‍ ആവശ്യപ്പെട്ടതുക നല്‍കിയില്ലെങ്കില്‍ അനുഭവിക്കേണ്ടിവരുമെന്ന സൂചനയും അവര്‍നല്‍കിയത്രെ.

ഒരു സഹകരണ സ്ഥാപനത്തിലെ ലീഗല്‍ അഡൈ്വസറായി നിയമോപദേശം നല്‍കുന്ന സിദ്ദീഖിന് ഇത്രയും വലിയൊരുതുക കണ്ടെത്താന്‍ കഴിയില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. ക്യാന്‍സര്‍ രോഗത്തിന് എല്ലാ ചിലവും സിദ്ദീഖ് വഹിച്ചപ്പോള്‍തന്നെ നസീമ റീ ഇംപേഴ്‌സ്‌മെന്റ് വഴി സര്‍ക്കാറില്‍നിന്നും സഹായം നേടിയിരുന്നുവെന്നും സ്‌കൂള്‍ അധികൃതരില്‍നിന്നും ബന്ധുക്കളില്‍നിന്നും വലിയ തുക ചികിത്സയ്ക്കായി സ്വരൂപിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.

ഈതുക ഉപയോഗിച്ച് സിദ്ദീഖ് അറിയാതെ കോഴിക്കോട് മൂഴിക്കല്‍ എന്ന സ്ഥലത്ത് 24 സെന്റ് സ്ഥലം നസീമ വാങ്ങിയിട്ടുണ്ട്. സ്വന്തമായുണ്ടാക്കിയ മനോഹരമായ വീടും സ്ഥലവും അവര്‍ക്കുതന്നെ വിട്ടുകൊടുത്താണ് സിദ്ദീഖ് മറ്റൊരിടത്തേക്ക് താമസം മാറിയത്. സിദ്ദീഖ് തന്നെയാണ് നസീമയ്ക്ക് സ്വകാര്യ മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജോലിവാങ്ങിക്കൊടുത്തത്.

സിദ്ദീഖിന്റെ പിതാവ് ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ പരിചരിക്കാനോ ആശുപത്രിയില്‍ ഒരുനേരത്തെ കഞ്ഞിപോലും കൊണ്ടുകൊടുക്കാന്‍പോലും നസീമ തയ്യാറായിരുന്നില്ല. സിദ്ദീഖിനെ തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ സ്ഥാനവും പ്രശസ്തിയുമാണ് തനിക്ക് ആവശ്യമെന്നും നസീമതന്നെ പറയുന്ന ചിലതെളിവുകള്‍ ചിലര്‍ സിദ്ദീഖിന് എത്തിച്ചുകൊടുത്തതായും സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും ഭാര്യയുമായി ഒത്തുപോകാന്‍ സിദ്ദീഖിന് മടിയുണ്ടായിരുന്നില്ലെന്നും കാലങ്ങളായുള്ള സ്വഭാവത്തില്‍ ഒരു മാറ്റവും വരുത്താന്‍ നസീമ അസുഖം പൂര്‍ണമായും ഭേദമായിട്ടും തയ്യാറായില്ലെന്നും സിദ്ദീഖിന്റെ കുടുംബ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
 T. Siddique, Facebook Post, Adv T. Siddiq, Naseema, Wife, Election, Report, Hospital, Treatment.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Related News:
സിദ്ദിഖ് വിലക്കിയിട്ടും ക്യാന്‍സര്‍ രോഗം വോട്ടിന് ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കിയത് നസീമതന്നെയെന്ന് വെളിപ്പെടുത്തല്‍
Keywords: T. Siddique, Facebook Post, Adv T. Siddiq, Naseema, Wife, Election, Report, Hospital, Treatment.

Post a Comment