സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മുതല്‍ അപേക്ഷകര്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്താം

 


തിരുവനന്തപുരം: (www.kvartha.com 30.07.2014) ഇനിമുതല്‍ സര്‍ക്കാരിന്റെ വിവിധ അപേക്ഷകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ അപേക്ഷകര്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്താം.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നേരത്തെ തീരുമാനം കൈക്കൊണ്ടിരുന്നു. ഇതേതുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരും അപേക്ഷകര്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്താനുള്ള സ്വാതന്ത്ര്യം നല്‍കിയത്.

നിലവില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരോ നോട്ടറിയോ അപേക്ഷകള്‍ സാക്ഷ്യപ്പെടുത്തണമെന്നാണ് നിയമം.പുതിയ തീരുമാനം നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹായകമാകും. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരുകളും അപേക്ഷകര്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്താനുള്ള  നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

സമയവും പണവും നഷ്ടപ്പെടുത്താതെ തന്നെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ പൗരന്‍മാര്‍ക്ക് ലഭ്യമാക്കുക ,ഭരണപരമായ കാര്യങ്ങള്‍ ലളിതമാക്കുക, ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘുകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ജനപ്രിയ നടപടി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്.

നോട്ടറിയില്‍ നിന്നും മറ്റും സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്തു കിട്ടണമെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ 100 മുതല്‍ 500 രൂപ വരെ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കേണ്ടതായി വരുന്നു. പണം നല്‍കിയില്ലെങ്കില്‍ അറ്റസ്റ്റ് ചെയ്തു കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ മടി കാണിക്കുന്നു.

ഇതുകാരണം പല ഉദ്യോഗാര്‍ത്ഥികള്‍ക്കും മതിയായ രേഖകള്‍ സമയത്ത് ഹാജരാക്കാത്തതിനാല്‍ നിര്‍ദിഷ്ട സമയത്ത് ഡോക്യുമെന്റുകള്‍ നല്‍കാന്‍ കഴിയുന്നില്ല. ഇത്  ഉദ്യോഗാര്‍ത്ഥികളെ വലച്ചിരുന്നു.  ഈ പ്രശ്‌നത്തിനാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരിഹാരം കണ്ടെത്തിയത്.

സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മുതല്‍ അപേക്ഷകര്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്താം

ഞങ്ങളുടെ Facebookലും Twitterലും  അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Kochi, Unemployment, Cabinet, Cash, Kerala, Self attestation of documents come.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia