ബ്രിജേഷ് മിശ്ര അന്ത­രി­ച്ചു

National, Obituary, Brajesh Mishra, National Security Advisor
ന്യൂഡല്‍ഹി: മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്ര അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഹൃദയസ്തംഭനം മൂലമയിരുന്നു മരണം. വെള്ളിയാഴ്­ച 9:50ഓടെയായിരുന്നു അന്ത്യം. തന്റെ 84മ് പിറന്നാള്‍ ദിനത്തിലാണ് ബ്രിജേഷ് മിശ്ര അന്തരിച്ച­ത്.

നെഞ്ച് വേദന അനുഭവപ്പെട്ട ബ്രിജേഷ് മിശ്രയെ സൗത്ത് ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദീര്‍ഘനാളുകളായി ഹൃദയസംബന്ധിയായ അസുഖത്തിന് ചികില്‍സയിലായിരുന്നു അദ്ദേഹം. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം വാജ്‌പേയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടു­ണ്ട്.

1999ല് നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തു. 2004ലെ എന്‍.ഡി.എ ക്യാബിനറ്റിന്റെ വീഴ്ചയോടെ അടല്‍ബിഹാരി വാജ്‌പേയ് സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍ വാങ്ങുകയും ബ്രിജേഷ് മിശ്ര പാര്‍ട്ടിയില്‍ നിന്നും അകലം പാലിക്കുകയും ചെയ്­തു.

ശേഷം ബിജെപിയുടെ വിദേശകാര്യ നയങ്ങളുടെ കടുത്ത വിമര്‍ശകനായി മാറിയ അദ്ദേഹം 2008ല് അമേരിക്കയുമായി നടത്തിയ അണുവായുധ ഉടമ്പടിയില്‍ ബിജെപി എടുത്തനിലപാടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

SUMMERY: New Delhi: Brajesh Mishra, India's first National Security Advisor, died in the national capital on Friday night due to a heart ailment. Mr Mishra, who would have turned 84 today, was declared brought dead at the Fortis hospital in Vasant Kunj in south Delhi, at around 9:50 pm, hospital sources said.

Keywords: National, Obituary, Brajesh Mishra, National Security Advisor

Post a Comment

Previous Post Next Post