കാസര്‍­കോ­ട് സ്വ­ദേ­ശിയാ­യ ഗ­വേ­ഷ­ണ വി­ദ്യാര്‍­ത്ഥി­യെ ബാം­ഗ്ലൂ­രില്‍ കാ­ണാ­താ­യി

 


കാസര്‍­കോ­ട് സ്വ­ദേ­ശിയാ­യ ഗ­വേ­ഷ­ണ വി­ദ്യാര്‍­ത്ഥി­യെ ബാം­ഗ്ലൂ­രില്‍ കാ­ണാ­താ­യി
ബം­ഗ്ലൂര്‍: ഇ­ന്ത്യന്‍ ഇന്‍­സ്­റ്റി­റ്റിയൂ­ട്ട് ഓ­ഫ് സ­യന്‍­സിലെ (ഐ.ഐ.എ­സ്.സി) ഗ­വേ­ഷ­ണ വി­ദ്യാര്‍­ത്ഥിയും ക­യ്യൂര്‍ സ്വ­ദേ­ശി­യുമായ ശ്രീ­വല്‍­സ­നെ (28) കാ­ണാ­നി­ല്ലെ­ന്ന് പ­രാതി. വെ­ള്ളി­യാഴ്­ച രാ­ത്രി ബം­ഗ്ലൂ­രു­വില്‍ നി­ന്ന് കാസര്‍­കോ­ട്ടേ­ക്കു­ള്ള ബ­സ് ക­യ­റാന്‍ മ­ജ­സ്­റ്റി­ക് ബ­സ് സ്റ്റാന്‍­ഡി­ലേ­ക്ക് പു­റ­പ്പെ­ട്ടി­രു­ന്നു.

പ­ത്ത് മ­ണി­യു­ടെ ബ­സ് കി­ട്ടാ­തി­രു­ന്ന ശ്രീവല്‍­സന്‍ തൊ­ട്ട­ടു­ത്ത ബ­സില്‍ കയ­റി യാ­ത്ര­തി­രി­ച്ച­താ­യാ­ണ് സൂച­ന. എ­ന്നാല്‍ നാ­ട്ടി­ലെ­ത്തി­യി­ട്ടില്ല. ബം­ഗ്ലൂ­രു­വില്‍ താ­മ­സി­ക്കു­ന്ന സ­ഹോ­ദ­രന്‍ മ­ജ­സ്­റ്റി­ക് പോ­ലീ­സില്‍ പ­രാ­തി നല്‍­കി.
ക­യ്യൂ­രി­ലെ ബാ­ല­കൃഷ്ണ കൊ­ള­ത്താ­ര­യു­ടെ­യും ശാ­ര­ദ അ­ന്തര്‍­ജ­ന­ത്തി­ന്റെയും മ­ക­നാണ്. ഐ.ഐ.എ­സ്.സി­യില്‍ സി­വില്‍ എന്‍­ജീ­നി­യ­റി­ങ് പൂര്‍­ത്തി­യാ­ക്കി ക­ഴി­ഞ്ഞ ദിവ­സം പ്ര­­ന്ധം സ­മര്‍­പ്പി­ച്ചശേ­ഷ­മാ­ണ് ശ്രീവല്‍­സ നാ­ട്ടി­ലേ­ക്ക് തി­രി­ച്ചത്.

Keywords:  Bangalore, Missing, Sreevalsa, IISC  Student
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia