സോണി ചെറുവത്തൂര്‍ തിളങ്ങി; രഞ്ജിട്രോഫിയില്‍ കേരളത്തിനു ജയം

 

സോണി ചെറുവത്തൂര്‍ തിളങ്ങി; രഞ്ജിട്രോഫിയില്‍ കേരളത്തിനു ജയം
കൊച്ചി: ആവേശകരമായ രഞ്ജിട്രോഫി ക്രിക്കറ്റ്  ലീഗില്‍ കേരളത്തിന് ത്രസിപ്പിക്കുന്ന വിജയം. രണ്ട് റണ്‍സിനാണ് കേരളം ആന്ധ്രയെ തോല്‍പ്പിച്ചത്. ജയിക്കാന്‍ ആന്ധ്രാപ്രദേശിന് വേണ്ടിയിരുന്നത് മൂന്ന് റണ്‍സും കേരളത്തിന് ജയിക്കാന്‍ വീഴ്‌ത്തേണ്ടിയിരുന്നത് ഒരു വിക്കറ്റുമായിരുന്നു. മുന്‍ ദിവസങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത സോണി ചെറുവത്തൂര്‍ കളി തുടങ്ങിയ ഉടന്‍ നിര്‍ണ്ണായക വിക്കറ്റെടുത്ത് കേരളത്തിന് വിജയം ഉറപ്പാക്കുകയായിരുന്നു. രണ്ട് ഇന്നിങ്‌സുകളില്‍ നിന്ന് സോണി വീഴ്ത്തിയത് ഒമ്പതുവിക്കറ്റാണ്.

Keywords: Sports, Cricket, Ranji Trophy, Sony Cheruvathur, Kerala, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia