Follow KVARTHA on Google news Follow Us!
ad

മൂന്ന് വര്‍ഷത്തെ പ്രണയം 5 മാസം കൊണ്ട് തകര്‍ന്നതിന്റെ കഥ

അമ്മയും അച്ഛനും മാറിമാറി ഒരു പാട് പറഞ്ഞു നോക്കിയതാണ്. ഫലം ഉണ്ടായില്ല. അവനെ അല്ലാതെ മറ്റൊരാളെ Love, Friends, Marriage, Wedding, Father, Mother, Daughter, Article, 22 Year Old, Life
ഒളിച്ചോട്ടത്തിന്റെ കാണാപുറങ്ങള്‍: ഭാഗം രണ്ട്

(www.kvartha.com 20.01.2015) അമ്മയും അച്ഛനും മാറിമാറി ഒരു പാട് പറഞ്ഞു നോക്കിയതാണ്. ഫലം ഉണ്ടായില്ല. അവനെ അല്ലാതെ മറ്റൊരാളെ ജീവിത പങ്കാളിയായി ആലോചിക്കാന്‍ പോലും ആവില്ലെന്ന് അവള്‍ തീര്‍ത്തു പറഞ്ഞു. മകളുടെ കൂടെ പഠിക്കുന്ന പയ്യന്‍. വയസ് 22 പോലും തികഞ്ഞു കാണില്ല. അവനെ മറന്നില്ലെങ്കില്‍ തങ്ങളെ മറക്കേണ്ടിവരുമെന്ന് പോലും പറഞ്ഞു നോക്കി. ഇല്ല... അതൊന്നും മതിയായിരുന്നില്ല, അവള്‍ക്ക് അവനെ മറക്കാന്‍. അത്രയേറെ ഇഷ്ടപ്പെട്ടുപോയിരുന്നു അവര്‍ തമ്മില്‍. എന്നാല്‍ അച്ഛനെയും അമ്മയെയും ഒഴിവാക്കി ഒളിച്ചോടാനൊന്നും അവള്‍ തയ്യാറായിരുന്നില്ല.

തങ്ങളെ ഉപേക്ഷിച്ച് അവനോടൊപ്പം ഇറങ്ങിപോവാത്ത മകളുടെ ആഗ്രഹം വലിയ ഇഷ്ടത്തോടെ അല്ലെങ്കിലും അവര്‍ നടത്തി കൊടുത്തു. നാട്ടുകാരെ വിളിച്ചുകൂട്ടി തന്നെ വിവാഹവും കഴിപ്പിച്ചു. അങ്ങനെ 22 കാരന്‍ 21 കാരിയെ കല്യാണം കഴിച്ചു. ആഘോഷത്തോടെയായിരുന്നു ജീവിതം തുടങ്ങിയത്. പക്ഷേ ആ ആഘോഷം ഒരാഴ്ചയെ നീണ്ടു നിന്നുള്ളൂ. പലകാര്യങ്ങളിലും രണ്ടു പേരുടെയും കാഴ്ചപ്പാടുകളും ഇഷ്ടങ്ങളും ഒത്തു പോയില്ല.

പ്രേമിക്കുന്ന സമയത്ത് നീ ഇങ്ങനെ ആയിരുന്നില്ലെന്ന് പരസ്പരം രണ്ടു പേരും പറഞ്ഞു. ഒടുവില്‍ അവര്‍ കൗണ്‍സിലിങ് സെന്റര്‍ വരെ എത്തി. ഡോക്ടര്‍ പഠിച്ച പണി പതിനെട്ടും നോക്കി. പക്ഷേ രണ്ടു പേരും അവര്‍ നില്‍ക്കുന്നിടത്തു നിന്നും ഒരു ഇഞ്ച് മാറാന്‍ സന്നദ്ധമല്ലായിരുന്നു.

അങ്ങനെ ഒടുവില്‍ ബാഗും പെട്ടിയും തൂക്കി അവള്‍ വീട്ടിലേക്ക് തിരിച്ചു വന്നു. ഇപ്പോള്‍ മാസം 11 കഴിഞ്ഞു. നിനക്ക് എന്തു പറ്റി മോളെ എന്ന് പലവട്ടം ചോദിച്ചതാണ്. ഒരു ഉത്തരം മാത്രമേ അവള്‍ പറഞ്ഞുള്ളൂ. അവന് കുട്ടിത്തം മാറിയിട്ടില്ലെന്ന്. അവനോട് എന്ത് പ്രശ്‌നമെന്ന് അന്വേഷിച്ചവരോട് അവള്‍ ഒട്ടും അഡ്ജസ്റ്റു ചെയ്യുന്നില്ലെന്ന് അവനും പറഞ്ഞു.

കല്യാണം കഴിഞ്ഞ് ഒന്നര വര്‍ഷം മാത്രമേ ആയുള്ളൂ. അതിനിടയില്‍ അവര്‍ ഒന്നിച്ച് നിന്നത് അഞ്ച് മാസം മാത്രം. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒരുമിച്ചത്. മൂന്ന് മാസത്തെ പ്രണയം തകര്‍ന്നു വീഴാന്‍ വേണ്ടിവന്നത് അഞ്ച് മാസം മാത്രം.

കല്യാണത്തിന് മുമ്പ് പലതവണ അച്ഛന്‍ പറഞ്ഞതാണ്. അവന് ഇപ്പോഴും കുട്ടിയാണ് മോളെ, അവന് ജീവിതത്തെ കുറിച്ച് വലിയ ധാരണകള്‍ രൂപപ്പെട്ടിട്ടുണ്ടാവില്ലെന്ന്. അന്നു പക്ഷേ അത് അവള്‍ കേട്ടില്ല. ഇന്ന് അതേ കാരണം പറഞ്ഞ് അവള്‍ അവനെ ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നു. ഇത് ഇവരുടെ മാത്രം കഥയല്ല. ഇങ്ങനെ നിരവധിപേരുണ്ട്. നമ്മുടെ ചുറ്റും. നാലും അഞ്ചും വര്‍ഷം പ്രണയിച്ച് ഒടുവില്‍ ഒരുമിച്ച് ജീവിതം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ പരിയാന്‍ പരസ്പരം തീരുമാനിക്കുന്നവര്‍.

ഈ അപകടത്തില്‍ നിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കണമെങ്കില്‍ രക്ഷിതാക്കള്‍ വലിയ ജാഗ്രതയോടെ തന്നെ മക്കളെ വളര്‍ത്തണം. ഒരോ ദിവസത്തേയും കാര്യങ്ങള്‍ കുട്ടികള്‍ക്ക് രക്ഷിതാക്കളോട് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നാം വീട്ടില്‍ ഒരുക്കി കൊടുക്കണം. എന്റെ ഇഷ്ടവും നന്മയുമാണ് രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നതെന്ന് അവര്‍ക്ക് തോന്നണം.

കുട്ടികള്‍ പാവമാണ്. ചെറുതാണ് അവരുടെ ലോകം. അവരുടെ കാഴ്ചപാടും അത്രവലിയതല്ല. ആ ചെറിയ ലോകത്തേക്ക് വര്‍ണം ചൊരിയാനെത്തുന്നവരെ അവര്‍ പെട്ടെന്ന് ഇഷ്ടപ്പെടുന്നു. പിന്നെ അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ക്കുപോലും അറിയുന്നില്ല. അവിടെ കൈത്താങ്ങാവാന്‍, വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ അവരെ പഠിപ്പിക്കാന്‍, എല്ലാറ്റിനും അവരോടൊപ്പം അമ്മയും അച്ഛനും ഉണ്ടാവണം. അതിനായാല്‍ നമ്മുടെ കുട്ടികളെ നമുക്ക് അപകടങ്ങളില്‍ നിന്നും രക്ഷിക്കാനാവും.


ഒളിച്ചോട്ടത്തിന്റെ കാണാപുറങ്ങള്‍

അടുത്ത ദിവസം വായിക്കാം: അര നിമിഷത്തെ തോന്നല്‍ തകര്‍ത്തത് രണ്ടു ജീവിതങ്ങള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

What happens after you elope part 2

Keywords: Love, Friends, Marriage, Wedding, Father, Mother, Daughter, Article, 22 Year Old, Life, What happens after you elope part 2. 

Post a Comment