Follow KVARTHA on Google news Follow Us!
ad

ഒളിച്ചോട്ടത്തിന്റെ കാണാപുറങ്ങള്‍

പ്രണയവും അതിനെ തുടര്‍ന്നുള്ള ഒളിച്ചോട്ടങ്ങളും വ്യാപകമായ കാലമാണിത്. പ്രണയത്തെ കുറിച്ച് കവികള്‍ ഏറെ Kerala, Article, Love, Eloped, Youth, Investigates, Kvartha, Family, House
(www.kvartha.com 12/01/2015) പ്രണയവും അതിനെ തുടര്‍ന്നുള്ള ഒളിച്ചോട്ടങ്ങളും വ്യാപകമായ കാലമാണിത്. പ്രണയത്തെ കുറിച്ച് കവികള്‍ ഏറെ ഏഴുതിയിട്ടുണ്ട്. അതിന്റെ സൗന്ദര്യത്തെ കുറിച്ചും അവാച്യമായ അനുഭവങ്ങളെ കുറിച്ചും പറയാന്‍ ഒരോരുത്തര്‍ക്കും നൂറുനാവാണ്. പക്ഷേ ഈ പ്രണയത്തെ തുടര്‍ന്നുണ്ടാവുന്ന ഒളിച്ചോട്ടങ്ങളുടെ പിന്നാമ്പുറ കഥകളോ, ഒളിച്ചോടിയവരുടെ വീട്ടിലെ അവസ്ഥയോ ഒരിടത്തുപോലും ചര്‍ച്ചയാവാറേ ഇല്ല.

അതുകൊണ്ട് പ്രണയത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോവുന്നവരെ കുറിച്ചും, ആഘോഷമായിരുന്ന വീടുകള്‍ ഒരു പ്രണയത്തെ തുടര്‍ന്ന് നിശബ്ദമായതിനെ കുറിച്ചും ഞങ്ങള്‍ അന്വേഷിക്കുകയാണ്. ജാതി-മത ഭേതമന്യേ ഒളിച്ചോട്ടം സൃഷ്ടിച്ച ദുരന്തങ്ങള്‍ കുടുംബത്തിന്റെ ഭദ്രതയും ഐക്യവും ഒത്തൊരുമയും ഇല്ലാതാക്കുന്നു. ചിലര്‍ ഈ ഒളിച്ചോട്ടങ്ങളെ മുതലെടുപ്പിനായും വിരോധം തീര്‍ക്കാനായും ഉപയോഗിക്കുന്നു. അര നിമിഷത്തിന്റെ തോന്നലില്‍ ജന്മം നല്‍കിയ സ്‌നേഹനിധികളായ മതാപിതാക്കളേയും സഹോദരങ്ങളേയും ഉപേക്ഷിച്ചവരുടെ പിന്നീടുള്ള ജീവിതത്തെ കുറിച്ചും ഞങ്ങള്‍ അന്വേഷിക്കുന്നു.

പലരും ഉള്ളില്‍ സങ്കടം ഒതുക്കി നാളുകള്‍ എണ്ണിതീര്‍ക്കുന്നു. ചിലര്‍ ചലനമറ്റ് ഒറ്റയിരിപ്പിലാണ്. മറ്റു ചിലരുടെ ജീവിതചക്രം നിലച്ചു പോയിരിക്കുന്നു. ചിലരാകട്ടെ കേസിനും വക്കാലത്തിനും പിന്നാലെ ഓടിത്തളര്‍ന്ന് സ്വയം ശപിച്ച് ജീവിക്കുന്നു. എല്ലാവര്‍ക്കും വീട്ടുകാരെ കുറിച്ച് ഒരുപാട് പറയാനുണ്ട്. കഥകള്‍ പറയുമ്പേള്‍ കണ്ണുനനയാത്തവരായി ആരും ഉണ്ടായിരുന്നില്ല. ഉള്ളിലെ നീറ്റല്‍ അത്രയേറെയായിരുന്നു.

ഈ അന്വേഷണ യാത്രയില്‍ ഞട്ടിക്കുന്ന വിവരങ്ങളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. പലരുടെയും സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍ ഇതില്‍ പരാമര്‍ശിക്കുന്ന പേരുകള്‍ യാഥാര്‍ത്ത സംഭവവുമായി ബന്ധമുള്ളതല്ല. പേരുകള്‍ വെളിപ്പെടുത്തുന്നതില്‍ പ്രശ്‌നമില്ലാത്തവരെയും ഞങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്. അവരുടെ പേരുവിവരങ്ങളും മറച്ചുവെക്കുന്നു. കാരണം ഈ അന്വേഷണ യാത്ര പ്രണയത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയവരുടെ വേദനകള്‍ പങ്കുവെക്കുകയെന്നതു മാത്രമല്ല. ഒളിച്ചോടാനിരിക്കുന്ന കമിതാക്കള്‍ക്ക് ഒരു ഓര്‍മകുറിപ്പാണ്.

അതിനാല്‍ ഇതില്‍ ആളുകളുടെ പേരിന് വലിയ പ്രസക്തിയില്ല. സംഭവങ്ങള്‍ക്കാണ് പ്രസക്തി. ആ സംഭവങ്ങള്‍ വരും ദിവസങ്ങളില്‍ നിങ്ങള്‍ക്കായി ഞങ്ങള്‍ അവതരിപ്പിക്കുന്നു. പ്രണയത്തിന് ഞങ്ങള്‍ എതിരല്ല... സദാചാര ഗുണ്ടായിസവുമല്ല... യാഥാര്‍ഥ പ്രണയവും സ്‌നേഹവും തിരിച്ചറിയുന്ന, ചുറ്റുവട്ടങ്ങളെയും സാഹചര്യങ്ങളെയും മനസിലാക്കുന്ന ഒരു യുവതയുടെ പുനര്‍ജനിക്കായ്, നല്ല കാലത്തിനായ് നമുക്ക് സ്വപ്‌നം കാണാം.

ഈ വിഷയത്തില്‍ നിങ്ങളുടെ അനുഭവങ്ങളും വായനക്കാരുമായി പങ്കുവെക്കാം. അയക്കേണ്ട വിലാസം: news@kvartha.com

അടുത്ത ദിവസം വായിക്കാം
റസിയ തകര്‍ത്തെറിഞ്ഞ് പോയത്...

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Kerala, Article, Love, Eloped, Youth, Investigates, Kvartha, Family, House,  What Happens After You Elop

Keywords: Kerala, Article, Love, Eloped, Youth, Investigates, Kvartha, Family, House,
What Happens After You Elope

Post a Comment