Follow KVARTHA on Google news Follow Us!
ad

റസിയ തകര്‍ത്തെറിഞ്ഞ് പോയത്...

സമ്പത്തും ജീവിതവും എല്ലാം നല്‍കിയ മണലാരണ്യത്തോട് അയാള്‍ വിടപറഞ്ഞത് നിറ കണ്ണുകളോടെയായിരുന്നു Love, Parents, Eloped, Friends, Student, Rasiya, Whats App, Message, Lover
ഒളിച്ചോട്ടത്തിന്റെ കാണാപുറങ്ങള്‍: ഭാഗം ഒന്ന്

(www.kvartha.com 16.01.2015) സമ്പത്തും ജീവിതവും എല്ലാം നല്‍കിയ മണലാരണ്യത്തോട് അയാള്‍ വിടപറഞ്ഞത് നിറ കണ്ണുകളോടെയായിരുന്നു. ബാല്യം വിട്ടകലുന്നതിന് മുമ്പ് ജന്മം നല്‍കിയ നാടിനോട് വിടപറഞ്ഞതാണ്. എല്ലാവര്‍ക്കുമായി ജീവിച്ചു. കല്യാണം കഴിച്ചപ്പോള്‍ പ്രവാസം ഉപേക്ഷിക്കാന്‍ ഏറെ കൊതിച്ചതാണ്. എന്നാല്‍ ഒന്നാം വിവാഹ വാര്‍ഷിക നാളില്‍ തന്നെ ഭാര്യ ഒരു മൊഞ്ചത്തി കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ അവള്‍ക്കായി വീണ്ടും നാടുവിട്ടു. നന്നായി പഠിപ്പിക്കണം. നല്ല നിലയിലെത്തിക്കണം. നല്ല ചെക്കനെ കണ്ടെത്തി കല്യാണം നടത്തണം... എന്തെല്ലാം ആഗ്രഹങ്ങളായിരുന്നു.

വീട്ടില്‍ കുറേ കുഞ്ഞുങ്ങള്‍. അവരുടെ കലപില ശബ്ദം, ഇതൊക്കെയായിരുന്നു അയാളുടെ ആഗ്രഹങ്ങള്‍. എന്നാല്‍ ദൈവം തമ്പുരാന്‍ ഒന്നേ നല്‍കിയുള്ളൂ, ആണും പെണ്ണുമായിട്ട്. റസിയ (പേര് യഥാര്‍ത്ഥമല്ല), പെണ്ണായിട്ടും നല്ല ഉശിരന്‍ ആണ്‍കുട്ടിയെപോലെയാണ് വളര്‍ത്തിയത്. അവളോടൊപ്പം അവളുടെ കുറുമ്പും വളര്‍ന്നു. എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു, അവളുടെ പേരുമാറ്റം. എല്ലാവരും നല്ലതേ പറഞ്ഞിട്ടുള്ളു.

നല്ല സ്‌കൂളില്‍ തന്നെ വിദ്യാഭ്യാസം നല്‍കി. 10-ാം തരത്തില്‍ ഫുള്‍ എ പ്ലസ്. പന്ത്രണ്ടിലെത്തിയപ്പോള്‍ മികവിന് ഒട്ടും കുറവ് വന്നില്ല. പ്ലസ് ടു കഴിഞ്ഞപ്പോള്‍ എഞ്ചിനിയറാവണമെന്ന് അവള്‍ക്ക് കലശലായ മോഹം. കേരളത്തില്‍ നല്ല ധാരാളം കോളജ് ഉണ്ടായിട്ടും അവളുടെ കൂട്ടുകാരികള്‍ മംഗളൂരുവിലേക്ക് വണ്ടി കയറി. അവര്‍ക്ക് പിന്നാലെ അവള്‍ക്കും അങ്ങോട്ട് തന്നെ പോവണം. മറ്റൊന്നും ആലോചിച്ചില്ല.

അവളുടെ ഇഷ്ടം അതിനേ ഇതുവരെ പ്രാധാന്യം നല്‍കിയിട്ടുള്ളൂ. ഒരാഗ്രഹത്തിനും എതിര്‍ നിന്നിട്ടില്ല. അങ്ങനെ അവള്‍ മംഗളൂരുവിലേക്ക് പഠനം തുടങ്ങി. അവള്‍ ഒരോ സെമസ്റ്റര്‍ പരീക്ഷകളിലും നല്ല മാര്‍ക്ക് തന്നെ നേടി. ഒന്നിനും കുറവ് വരുത്തിയില്ല. ലാപ്‌ടോപ്പും നല്ല സ്മാര്‍ട്ട് ഫോണും എല്ലാം അവള്‍ക്ക് നല്‍കി. പോക്കറ്റ് മണിയും കുറച്ചില്ല. അവള്‍ ചോദിച്ചതിനേക്കള്‍ കൂടുതലേ നല്‍കിയിട്ടുള്ളൂ. എന്നിട്ടും...

വാട്ട്‌സ് ആപ്പില്‍ ഒരു മെസേജേ വന്നുള്ളൂ... ഞാന്‍ പോകുന്നു, ഞങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. മെസേജ് വായിച്ചതുമുതല്‍ അവളുടെ ഉമ്മ ഒരേ ഇരിപ്പാണെന്നാ നാട്ടില്‍ നിന്നും അളിയന്‍ വിളിച്ച് പറഞ്ഞത്. കിട്ടിയതൊക്കെ പെറുക്കി കൂട്ടി ജീവിതം തുന്നിക്കൂട്ടിയ നാടിനോട് വിടചൊല്ലി വിമാനം കയറിയതാണ്. നാട്ടിലെത്തിയപ്പോള്‍ അയാള്‍ സ്തംഭിച്ചു പോയി. ഭാര്യ കരിങ്കല്ല് പോലെ ഉറഞ്ഞു പോയിരിക്കുന്നു. ഒരു പ്രതികരണവുമില്ലാതെ...

വര്‍ഷം മൂന്ന് കഴിഞ്ഞു. ഇന്നും താന്‍ ഓമനിച്ച് വളര്‍ത്തിയ മോളെ ഓര്‍ത്ത് ആ അമ്മ ഹൃദയം തകര്‍ന്ന് തരിച്ചിരിക്കുന്നു. ഒന്നും അറിയാതെ... ഒരു പാട് ആശുപത്രികള്‍ കയറി ഇറങ്ങി. ഒരു പാട് രൂപ ചിലവഴിച്ചു. എന്നിട്ടും ഒരു ഫലവും കണ്ടില്ല. എല്ലാം നഷ്ടപ്പെട്ട ആ പിതാവ് ഉള്ളിലെ സങ്കടം അമര്‍ത്തിപിടിച്ച് ജീവിതത്തോട് പൊരുതുകയാണ്. ഇവിടെ ഒരു പ്രണയവും അതിനെ തുടര്‍ന്നുണ്ടായ ഒളിച്ചോട്ടവും തകര്‍ത്തത് രണ്ട് ജീവനുകളെയാണ്.

എല്ലാം മറന്ന് തനിക്ക് വേണ്ടി ജീവിച്ച മാതാപിതാക്കളെ മറന്ന് ഒളിച്ചോടിയ ആ പെണ്‍കുട്ടിയുടെ ജീവിതം ഇതേ പരമ്പരയില്‍ മറ്റൊരിടത്ത്.യഥാര്‍ത്ഥ പേരല്ല)

അടുത്ത ദിവസം വായിക്കാം: മൂന്ന് വര്‍ഷത്തെ പ്രണയം 5 മാസം കൊണ്ട് തകര്‍ന്നതിന്റെ കഥ

ഒളിച്ചോട്ടത്തിന്റെ കാണാപുറങ്ങള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Love, Parents, Eloped, Friends, Student, Rasiya, Whats App, Message, Lover, What happens after you elope part 1.

Post a Comment