Follow KVARTHA on Google news Follow Us!
ad

Kottayam | കാലുമാറിയത് ചാഴികാടനോ അതോ, ഫ്രാൻസിസ് ജോർജോ! കോൺഗ്രസിനെ വഞ്ചിച്ചത് ആര്? വൈറലായി പോസ്റ്റ്

അന്ത്യന്തം കലുഷിതമാകുന്നു കോട്ടയം തെരഞ്ഞെടുപ്പ് Kottayam, Lok Sabha Election, Congres, Politics, UDF, Saji Manjakadambil
/ മിന്റാ മരിയ തോമസ്

(KVARTHA) കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഇരുമുന്നണിയിലും ഉള്ള രണ്ട് കേരളാ കോൺഗ്രസുകളുടെ മത്സരമാണ് നടക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ കെ ഫ്രാൻസിസ് ജോർജും, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിലവിലെ എം.പി കേരളാ കോൺഗ്രസ് ജോസ്.കെ.മാണി വിഭാഗത്തിലെ തോമസ് ചാഴികാടനും മത്സരിക്കുന്നു. തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രമുള്ളപ്പോൾ അത്യന്തം വാശിയേറിയ മത്സരമാകുകയാണ് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്. ഇവിടുത്തെ വിജയം ഇരു കേരളാ കോൺഗ്രസുകൾക്കും ഒരു പ്രസ്റ്റീജ് വിഷയം തന്നെ ആകുന്നു. വാദപ്രതിവാദങ്ങളും നേതാക്കളുടെ ഒരു ഗ്രൂപ്പിൽ നിന്ന് മറ്റൊരു ഗ്രൂപ്പിലേയ്ക്കുള്ള കൊഴിഞ്ഞു പോക്കും കൊണ്ട് അന്ത്യന്തം കലുഷിതമാകുന്നു കോട്ടയം തെരഞ്ഞെടുപ്പ്.

News, Malayalam News, Kottayam, Lok Sabha Election, Congres, Politics, UDF, Saji Manjakadambil,

 പൊതുവേ നോക്കിയാൽ യു.ഡി.എഫിന് വലിയ മുൻതൂക്കമുള്ള മണ്ഡലം ആണ് കോട്ടയം. എങ്കിലും ഇക്കുറി തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയായി എത്തിയ നിലവിലെ എം.പി തോമസ് ചാഴികാടൻ ശരിക്കും യു.ഡി.എഫിന് ശക്തമായ വെല്ലുവിളി സൃഷ്ടിക്കുന്നു എന്നതാണ് പ്രത്യേകത. സർവ ആയുധവും പുറത്തെടുത്ത് ചാഴികാടനും കൂട്ടരും യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രതിരോധിക്കുന്ന കാഴ്ചയാണ് കോട്ടയത്ത് കാണാൻ സാധിക്കുന്നത്. ചാഴികാടൻ കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർത്ഥി ആയല്ലെ എം.പി ആയി വിജയിച്ച് പാർലമെൻ്റ്ൽ പോയതെന്ന് ചോദിക്കുമ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഫ്രാൻസിസ് ജോർജിൻ്റെ കഴിഞ്ഞ കാല എൽ.ഡി.എഫ് പ്രവർത്തനങ്ങളെ എടുത്തുകാട്ടിയാണ് അവർ ഇതിന് മറുപടി നൽകുന്നത്.

യു.ഡി.എഫിലെ ഏറ്റവും വലിയ കക്ഷിയായി കോൺഗ്രസിന് ഇടയിൽ പോലും യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ ഒരു നീരസം ഉണ്ടാക്കിയെടുക്കാൻ ചാഴികാടനും കൂട്ടർക്കും ആവുന്നുണ്ടെന്നതാണ് വാസ്തവം. അത്തരത്തിൽ ഒരു പോസ്റ്റാണ് കോട്ടത്തെ ഇടതുമുന്നണി സ്ഥാനാർത്ഥിയും കൂട്ടരും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അധികാരക്കൊതി, ആർത്തി ഇത് രണ്ടും കൈമുതൽ ആയുള്ള കോട്ടയത്തെ ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥിയെ കുറിച്ചുള്ള പോസ്റ്റ്‌ കോൺഗ്രസുകാർക്കിടയിൽ ഇപ്പോൾ ചർച്ച ആകുകയാണ്. അന്തരിച്ച കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയെപ്പോലും ഇതിൽ പരാമർശിക്കുന്നുണ്ട്. അതിൽ പറയുന്ന കാര്യങ്ങൾ ഇതാണ്:

'2010 ൽ എൽ.ഡി.എഫിൽ നിന്നും ജോസഫ് ഗ്രൂപ്പ് യു.ഡി.എഫിൽ വന്നു. കെ.എം. മാണിസാർ എന്ന മഹാ മനുഷ്യൻ എടുത്ത ധീരമായ നിലപാട് ആണ് ജോസഫിന് യു.ഡി.എഫിൽ കയറാൻ കഴിഞ്ഞത്. കോൺഗ്രസ് ഒന്നടങ്കം എതിർത്തിട്ടും ജോസഫിനെയും കൂട്ടരെയും സംരക്ഷിച്ചത് മാണിസാറും പാർട്ടിയുമാണ്. പിന്നീട് യു.ഡി.എഫ് ഗവ: വന്നു. പി.ജെ ജോസഫ് അടക്കം മന്ത്രിയായി. 2016ൽ നിയമസഭാ ഇലക്ഷനു മുമ്പ് ഫ്രാൻസിസ് ജോർജും ഏതാനും നേതാക്കളും വീണ്ടും മുന്നണി മാറുന്നു. പിതാവ് രൂപം കൊടുത്ത പാർട്ടിയുടെ പേര് ജനാധിപത്യ കേരളാ കോൺഗ്രസ് എന്നാക്കുന്നു. ഇടുക്കിയിൽ റോഷി അഗസ്റ്റി നെതിരെ മത്സരിക്കുന്നു. അപ്പോൾ ഫ്രാൻസീസ് ജോർജ് പ്രസംഗിച്ചിരുന്നത് ഓർമയുണ്ടോ. സോളാർ അഴിമതിക്കാരൻ ഉമ്മൻ ചാണ്ടി ബാർ കോഴ കെ.എം മാണി എന്ന് നാടുനീളെ പ്രസംഗിച്ച ഫ്രാൻസീസ് ജോർജ് അന്ന് എന്തിനു വേണ്ടിയാണ് മുന്നണി മാറിയത്.

മറുപടി പറയാൻ ഫ്രാൻസീസ് ജോർജിന് കഴിയുമോ. ഉമ്മൻ ചാണ്ടിക്ക് കിട്ടേണ്ട തുടർ ഭരണം അത് ഇല്ലാണ്ടാക്കാൻ നിലപാട് എടുത്ത ഫ്രാൻസീസ് ജോർജ് താങ്കൾ ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ ചിത്രം വച്ച് പോസ്റ്റർ അടിക്കുകയും കബറിടത്തിൽ പോയി കുമ്പിടുകയും ചെയ്യുന്നത് എന്തിന് വേണ്ടിയാ. ആ മനുഷ്യനെ മുന്നണി എന്ന നിലയിൽ ഇടതുപക്ഷം നിലപാട് എടുത്തത് സമ്മതിക്കാം. പക്ഷേ ആ അഞ്ച് വർഷം ഭരണത്തിൻ്റെ ആനുകുല്യം മുഴുവൻ നേടിയിട്ട് നിങ്ങൾ എന്തിനു വേണ്ടി പുതിയ പാർട്ടി ഉണ്ടാക്കി. താങ്കൾക്ക് മറുപടി ഉണ്ടോ. താങ്കളുടെ രാഷ്ട്രീയ പ്രസ്ഥാനം നിലപാട് എടുത്താൽ അത് അന്തസ്സ്. അവിടെ താങ്കളുടെ പാർട്ടിയെയും തള്ളി പറഞ്ഞ് താങ്കളെ രാഷ്ട്രിയത്തിൽ വളർത്തിയ പി.ജെ ജോസഫിനെയും തള്ളി പറഞ്ഞ് പുതിയ രാഷ്ട്രിയ പാർട്ടി ഉണ്ടാക്കിയ നിലപാട് എന്തിനു വേണ്ടിയായിരുന്നു ബഹുസ്ഥാനാർഥി നിങ്ങൾ മറുപടി പറയുമോ.

ഒരു കാര്യം വ്യക്തമാണ് അധികാര കൊതി, ആർത്തി, ഇതല്ലാതെ എന്താ. ഉമ്മൻ ചാണ്ടിയെയും ആ സർക്കാരിനെയും നിങ്ങൾ എത്ര ആക്ഷേപിച്ചു. കൂടെ നിന്നിട്ട് അപ്പോൾ തന്നെ അത് എന്തിനു വേണ്ടി ആയിരുന്നു. ദയവു ചെയ്ത് മറുപടി പറയാമോ. കഴിയില്ല നിങ്ങൾക്ക്. യു.ഡി.എഫിൽ നിൽക്കുമ്പോൾ 2014ലെ പാർലമെൻ്റ് ഇലക്ഷൻ സമയത്ത് നിങ്ങൾ ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാർഥിയാകാൻ പോയില്ലേ. അരമനകയറിഇറങ്ങിയില്ലേ. നിഷേധിക്കാമോ. അന്ന് ഇടുക്കിയിൽ മത്സരിച്ച ഡീൻ കുര്യാക്കോസിനെതിരെ നിങ്ങൾ നിലപാട് എടുത്തില്ലേ. ഡീനിനെ തോൽപ്പിക്കണമെന്ന് പരസ്യമായി പാർട്ടി കമ്മറ്റികളിൽ പറഞ്ഞില്ലേ.

നിങ്ങൾക്ക് ചങ്കിൽ കൈവച്ച് നിഷേധിക്കാമോ. ഇപ്പോൾ നിങ്ങൾ കോൺഗ്രസുകാരെ പറ്റിക്കാൻ വീണ്ടും നടത്തുന്ന നാടകം പ്രിയ കോൺഗ്രസുകാർക്ക് നല്ലപോലെ മനസിലാകുന്നുണ്ട്. നിങ്ങളുടെ അധികാര കൊതി ആർത്തി, അതു കൊണ്ടാണല്ലോ 2021 ലെ നിയമസഭാ ഇലക്ഷൻ സമയത്ത് കൂടെ ഉണ്ടായിരുന്നവരെ ഒറ്റ രാത്രി കൊണ്ട് ഉപേക്ഷിച്ച് വീണ്ടും പി.ജെ യുടെ പുറപ്പുഴ വീട്ടിൽ രാത്രി 12 മണിക്ക് ഏത്തപ്പഴം കഴിച്ച് വീണ്ടും പി.ജെ യുടെ കൂടെ ചേർന്ന് ഇടുക്കിയിൽ യു.ഡി.എഫ് സ്ഥാനാർഥി ആയത്. നിങ്ങളുടെ ക്രഡിബിലിറ്റി എന്താ. പറയാൻ കഴിയുമോ. അധികാരത്തിനു വേണ്ടി ഓരോ ഇലക്ഷനിലും നിലപാട് മാറ്റുന്ന താങ്കളെ ആർക്ക് വിശ്വസിക്കാൻ കഴിയും.

പാവപ്പെട്ട കോൺഗ്രസുകാര് ഒരു കാര്യം മനസിലാക്കി ഡീനിനെ 2014 ൽ തോൽപ്പിക്കാൻ കൂടെ നിന്ന് കുതികാൽ വെട്ടി പണി കാണിച്ച ആളിനെ വോട്ട് ചെയ്താൽ നാളെ കാണിക്കുന്നത് എന്താണ്ന്ന് നല്ല ബോധ്യം ഉണ്ടായി. ഒറ്റ കാര്യത്തിൽ ആർക്കും സംശയം വേണ്ട. അധികാര കൊതി ആർത്തി ഇതാണ് മുഖമുദ്ര. നാല് പ്രാവശ്യം മുന്നണി മാറി ഒരു പ്രാവശ്യം പുതിയ പാർട്ടിക്ക് രൂപം കൊടുത്ത് കൂടെ നിന്നവരെ ചതിച്ച രാഷ്ട്രീയക്കാരൻ പാർലമെൻ്റ്റ് അംഗമാകാൻ മത്സരിക്കുമ്പോൾ യാഥാർഥ്യം മനസിലാക്കി വോട്ടവകാശം വിനിയോഗിക്കുക. ഇനിയും തെറ്റ് പറ്റരുത്. അടുത്ത തിരഞ്ഞെടുപ്പിൽ ഏത് മുന്നണി പാർട്ടി എന്നത് അദ്ദേഹത്തിനു പോലും ഉറപ്പില്ല'.

ഇതാണ് ഇപ്പോൾ കോൺഗ്രസുകാർക്കിടയിൽ പ്രചരിക്കുന്ന പോസ്റ്റ്. നിലവിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തോമസ് ചാഴികാടൻ കഴിഞ്ഞ തവണ യു.ഡി.എഫ് പാനലിൽ മത്സരിച്ചാണ് എം.പി ആയത്. കേരളാ കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേയ്ക്ക് പോയപ്പോൾ ചാഴികാടനും തൻ്റെ നേതാവിനൊപ്പം എൽ.ഡി.എഫിൽ എത്തുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഫ്രാൻസീസ് ജോർജ് 4 തവണ ഇടതുപക്ഷത്തേ പ്രതിനിധീകരിച്ച് ഇടുക്കി ലോക് സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചിട്ടുണ്ട്.

രണ്ട് തവണ ഇടതുപക്ഷത്തിൻ്റെ ലേബലിൽ ഇടുക്കിയിൽ നിന്നുള്ള എം.പിയും ആയിരുന്നു. ഇതൊക്കെവെച്ച് ആർക്കും ഈ പോസ്റ്റിനെ വിലയിരുത്താം. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ മകൻ തുഷാർ വെള്ളാപ്പള്ളിയാണ് കോട്ടത്ത് എൻ.ഡി.എ സ്ഥാനാർത്ഥി. ഈഴവ, കത്തോലിക്കാ സമുദായങ്ങൾക്ക് നിർണ്ണായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് കോട്ടയം.

News, Malayalam News, Kottayam, Lok Sabha Election, Congres, Politics, UDF, Saji Manjakadambil,

Keywords: News, Malayalam News, Kottayam, Lok Sabha Election, Congres, Politics, UDF, Saji Manjakadambil, Who cheated Congress? Post went viral
< !- START disable copy paste -->

Post a Comment