Follow KVARTHA on Google news Follow Us!
ad

Dubai Police | കനത്ത മഴയ്ക്കിടെ വെള്ളക്കെട്ടിൽ കുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകരമായി ദുബൈ പൊലീസ്; ഹൃദയസ്പർശിയായ വീഡിയോ പുറത്ത്; ഓരോ ജീവനും വിലമതിക്കുന്നുവെന്ന് കുറിപ്പ്

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴക്കാണ് യുഎഇ സാക്ഷ്യം വഹിച്ചത് Weather, ഗൾഫ് വാർത്തകൾ, UAE News, Temperature
ദുബൈ: (KVARTHA) കനത്ത മഴയ്ക്കിടെ വെള്ളക്കെട്ടിൽ കുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകരമായി ദുബൈ പൊലീസിൻ്റെ എമർജൻസി റെസ്‌പോൺസ് ടീം. ദുബൈയിലെ ഓരോ ജീവനും വിലമതിക്കുന്നു എന്ന ഹൃദയസ്പർശിയായ അടിക്കുറിപ്പ് നൽകി ദുബൈ മീഡിയ ഓഫീസ് പങ്കുവെച്ച വീഡിയോ ഏറെ ശ്രദ്ധ നേടി.

News, Malayalam News, Gulf, Gulf News, Weather, News, Temperature, Dubai Police,




കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴക്കാണ് യുഎഇ സാക്ഷ്യം വഹിച്ചത്. കനത്ത മഴയും ഇടിമിന്നലും കാരണം പല വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. വിമാനത്താവളത്തിലെ കാലാവസ്ഥാ നിരീക്ഷണങ്ങൾ അനുസരിച്ച്, വെറും 12 മണിക്കൂറിനുള്ളിൽ ഏകദേശം നാല് ഇഞ്ച് (100 മില്ലിമീറ്റർ) മഴ പെയ്തു, ഇത് ഒരു വർഷത്തിൽ ദുബൈയിൽ ആകെ ലഭിക്കുന്ന മഴയ്ക്ക് തുല്യമാണ്.
കാലാവസ്ഥയിലെ മാറ്റം വിമാനം വഴിതിരിച്ചുവിടുന്നതിനും റദ്ദാക്കുന്നതിനും സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദൂര പഠനത്തിലേക്ക് മാറുന്നതിനും കാരണമായി. ദുബൈ വിമാനത്താവളത്തിന്റെ റൺവേയും വെള്ളത്തിനടിയിലായി, റോഡുകൾ നദികളായി മാറി. ശാർജ എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും വിദൂര പഠനം ഏപ്രിൽ 18 വ്യാഴം വരെ നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിൽ വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം.

Keywords: News, Malayalam News, Gulf, Gulf News, Weather, News, Temperature, Dubai Police, Watch: Dubai Police save cat from drowning
< !- START disable copy paste -->

إرسال تعليق