Follow KVARTHA on Google news Follow Us!
ad

UAE weather | പ്രവാസികൾ ശ്രദ്ധിക്കുക: യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; തിങ്കളാഴ്ച വൈകീട്ട് മുതൽ 3 ദിവസം നിർണായകം; എല്ലാ സർക്കാർ സ്‌കൂളുകളും വിദൂര പഠനത്തിലേക്ക്; അത്യാവശ്യമല്ലാത്ത വാഹന യാത്രകൾ ഒഴിവാക്കാനും നിർദേശം

ദുബൈയിൽ രാത്രി 11 മണി മുതൽ കനത്ത മഴയുണ്ടാകും, Weather, ഗൾഫ് വാർത്തകൾ, UAE News, Temperature
അബൂദബി: (KVARTHA) തിങ്കളാഴ്ച വൈകുന്നേരം മുതൽ യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച വരെ ഇത് തുടരുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വടക്കൻ എമിറേറ്റുകളിൽ കനത്ത മഴ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
  
News, Malayalam-News, World, World-News, Gulf, Gulf-News, UAE weather: All government schools to work remotely as heavy rain forecast.

അത്യാവശ്യമല്ലാത്ത വാഹന യാത്രകൾ ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ എല്ലാ സർക്കാർ സ്കൂളുകളും ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിദൂര പഠനത്തിലേക്ക് മാറും. തിങ്കളാഴ്‌ച വൈകുന്നേരം ഏഴ് മണി മുതൽ അബുദബിയിൽ മഴയും ഇടി-മിന്നലും പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ടവർ പറയുന്നു. ദുബൈയിൽ രാത്രി 11 മണി മുതൽ കനത്ത മഴയുണ്ടാകും. തുടർന്ന് ഈ കാലാവസ്ഥ വടക്ക് കിഴക്കോട്ട് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച പുലർച്ചെ നാല് മണിക്ക് ദുബൈയിൽ ഇടിയും മിന്നലും ഉണ്ടാകുമെന്നാണ് പ്രവചനം.

ഗൾഫ് മേഖലയിലെ മറ്റിടങ്ങളിലെ പ്രതികൂല സാഹചര്യങ്ങളെ തുടർന്നാണ് പ്രവചനം. ഞായറാഴ്ചത്തെ കനത്ത മഴയെ തുടർന്ന് ഒമാനിൽ 14 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു. ഒമാൻ്റെ ഭൂമിശാസ്ത്രപരമായ സ്വഭാവം യുഎഇയിലെ കാലാവസ്ഥയെ സ്വാധീനിക്കുമെന്ന് എൻസിഎമ്മിലെ ഉദ്യോഗസ്ഥൻ ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു. അബുദബിയുടെ പടിഞ്ഞാറൻ മേഖലയിൽ ദൃശ്യപരതയുടെ അളവ് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Keywords: News, Malayalam-News, World, World-News, Gulf, Gulf-News, UAE weather: All government schools to work remotely as heavy rain forecast.

Post a Comment