Follow KVARTHA on Google news Follow Us!
ad

Safety Alert | യുഎഇയിലെ ഈദുൽ ഫിത്വർ ആഘോഷം: ഇക്കാര്യങ്ങൾ നിങ്ങളെ ആശുപത്രിയിൽ എത്തിച്ചേക്കാം; സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ

പെരുന്നാൾ സന്തോഷവും സമാധാനവും നിറഞ്ഞതാക്കാം Eid-Ul-Fitr, Ramadan, Muslim-Festivals, ഗള്‍ഫ് വാര്‍ത്തകള്‍
ദുബൈ: (KVARTHA) വ്രതപുണ്യവുമായി വന്നെത്തുന്ന ഈദുൽ ഫിത്വർ ആഘോഷവുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ അധികൃതരും ആരോഗ്യ പ്രവർത്തകരും രംഗത്തെത്തി. ഈദുൽ ഫിത്വർ സന്തോഷവും സമാധാനവും നിറഞ്ഞ ആഘോഷമാണ്. എന്നാൽ ആഘോഷത്തിനിടെ ചില സുരക്ഷാ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

News, Malayalam News, National, Eid-Ul-Fitr, Ramadan, Muslim-Festivals, dubai,

പടക്കത്തിന് നിരോധനമുണ്ട്

പടക്കത്തിന് നിരോധനവും 100,000 ദിർഹം വരെ പിഴയടക്കം കർശന നിയമങ്ങൾ ഉണ്ടെങ്കിലും അനധികൃത ഇറക്കുമതിയും വിൽപ്പനയും രാജ്യത്ത് നിലനിൽക്കുന്നു. ഈദുൽ ഫിത്വർ ആഘോഷത്തിനിടയിൽ നിയമവിരുദ്ധമായ പടക്കങ്ങൾ പൊട്ടിക്കുന്നതിലൂടെ പൊള്ളൽ അടക്കമുള്ള പരുക്കുകളുമായി നിരവധി പേർ ചികിത്സയ്ക്ക് എത്താറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

തിങ്കളാഴ്ച റാസൽഖൈമ പൊലീസ് ഒരു വ്യാപാരിയെ അറസ്റ്റ് ചെയ്യുകയും 18.5 ടൺ അനധികൃത പടക്കങ്ങൾ പിടികൂടുകയും ചെയ്തു. പടക്കങ്ങൾ ഉപയോഗിക്കുന്നതിനും വ്യാപാരം ചെയ്യുന്നതിനുമെതിരെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പടക്കങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട അപകടങ്ങൾ കാരണം രാജ്യത്ത് അവ നിരോധിച്ചിരിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പടക്ക വ്യാപാരം നടത്തുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും അറിയിച്ചിട്ടുണ്ട്.

അടുക്കളയിലെ അപകടങ്ങൾ


കുടുംബങ്ങളും സുഹൃത്തുക്കളും മറ്റും ഒത്തുകൂടുന്നതിനാൽ അടുക്കളകൾ പെരുന്നാളിന് തിരക്കിലായിരിക്കും. എന്നിരുന്നാലും, ഇത് അപകടസാധ്യതകൾ വർധിപ്പിക്കുന്നു. പലപ്പോഴും പൊള്ളൽ അടക്കമുള്ള ഗുരുതരമായ പരിക്കുകളിലേക്ക് നയിച്ചേക്കാം. അപകടം സംഭവിച്ചാൽ അടിയന്തിര വൈദ്യസഹായവും തീവ്രപരിചരണവും ആവശ്യമാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

ഉത്തരവാദിത്തത്തോടെ വാഹനമോടിക്കുക

രാജ്യത്തുടനീളമുള്ള പൊലീസ് സേനകൾ താമസക്കാരോട്, പ്രത്യേകിച്ച് യുവാക്കളോട് ഉത്തരവാദിത്തത്തോടെ വാഹനമോടിക്കാനും നിർദേശിച്ചിട്ടുണ്ട്. റെസിഡൻഷ്യൽ ഏരിയകൾക്ക് സമീപം അശ്രദ്ധമായി വാഹനമോടിക്കുന്നതോ റേസിംഗ് നടത്തുന്നത് പോലുള്ളതോ ആയ അപകടകരമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ പൊലീസ് അഭ്യർത്ഥിച്ചു. അശ്രദ്ധമായ ഡ്രൈവിംഗ് മൂലമുണ്ടാകുന്ന വാഹനാപകടങ്ങൾ ഗുരുതരമായ പരിക്കുകൾക്കും മരണത്തിനും വരെ കാരണമാകുന്നു.

ഭക്ഷണവുമായി ബന്ധപ്പെട്ട അത്യാഹിതങ്ങൾ


ഭക്ഷ്യവിഷബാധയോ ദഹനക്കേടോ പോലുള്ള ഭക്ഷണ സംബന്ധമായ പ്രശ്നങ്ങളും ഈ സമയത്ത് ഉണ്ടാവാറുണ്ട്. ഒരു മാസത്തെ വ്രതാനുഷ്ടാനത്തിന് ശേഷമുള്ള ജീവിത ശൈലിയിലെ മാറ്റവും വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതും ദഹന പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ചില സന്ദർഭങ്ങളിൽ, അനന്തരഫലങ്ങൾ കൂടുതൽ ഗുരുതരമാകാനും സാധ്യതയുണ്ട്. ഭക്ഷ്യവിഷബാധയേറ്റവരിൽ ഛർദി, വയറിളക്കം, വയറുവേദന, നിർജലീകരണം എന്നിവ സംഭവിക്കാം.

സുരക്ഷിതമാവാൻ ചില നുറുങ്ങുകൾ

1. പടക്ക സുരക്ഷ: യുഎഇയിൽ പടക്കങ്ങൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. പടക്കങ്ങൾ പൂർണമായും ഒഴിവാക്കുക.

2. ഭക്ഷ്യസുരക്ഷ: ഭക്ഷ്യജന്യ രോഗങ്ങൾ തടയുന്നതിന് എല്ലാ ഭക്ഷണവും ശരിയായി പാകം ചെയ്യുകയും സൂക്ഷമതയോടെ സൂക്ഷിക്കുകയും വൃത്തിയായി കൈകാര്യം ചെയ്യുകയും ചെയ്യുക. ദീർഘനേരം തുറന്നുവെച്ചിരിക്കുന്ന ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. പച്ചക്കറികളും മാംസവും ശുദ്ധമായ ജലത്തിൽ കഴുകണം. പാചകം ചെയ്യുന്നതിനു മുമ്പ് വേണ്ടത്ര ചൂടാക്കണം. പഴകിയ ഭക്ഷണം ഒഴിവാക്കുക.

3. ട്രാഫിക് സുരക്ഷ: വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കുക, പ്രത്യേകിച്ചും, തിരക്കേറിയ സമയങ്ങളിൽ. അമിതവേഗതയോ അശ്രദ്ധമായ ഡ്രൈവിംഗോ ഒഴിവാക്കുക. തിരക്കുള്ള സ്ഥലങ്ങളിൽ കുട്ടികളുടെ കൈ വിടരുത്.

4. ജലാംശം: ദിവസം മുഴുവൻ, പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിൽ ധാരാളം വെള്ളം കുടിക്കുക. പഞ്ചസാരയോ കഫീൻ അടങ്ങിയ പാനീയങ്ങളോ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം അവ നിർജലീകരണത്തിന് കാരണമാകും.

5. അലർജികൾ: ഈദ് ആഘോഷങ്ങളിൽ ഭക്ഷണം തയ്യാറാക്കുമ്പോഴോ കഴിക്കുമ്പോഴോ ഭക്ഷണ അലർജികളും ഭക്ഷണ നിയന്ത്രണങ്ങളും ശ്രദ്ധിക്കുക.

Keywords: News, Malayalam News, National, Eid-Ul-Fitr, Ramadan, Muslim-Festivals, dubai, UAE Eid Al Fitr safety alert: Food poisoning, overeating can land you in hospital
< !- START disable copy paste -->

إرسال تعليق