Follow KVARTHA on Google news Follow Us!
ad

Sitaram Yechury | രാജ്യത്ത് ബിജെപിക്ക് പകരം മറ്റൊരു സർകാർ അധികാരത്തിൽ വരണമെന്ന് സീതാറാം യെച്ചൂരി

'കഴിഞ്ഞ 10 വർഷത്തിനിടയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല', Sitaram Yechury, Lok Sabha Election, Politics, CPM
കണ്ണൂർ: (KVARTHA) മോദി ഗവൺമെൻറ് രാജ്യത്തെ മതേതരത്വത്തെയും ജനാധിപത്യത്തെയും തകർക്കുകയാണെന്നു സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് നിർണായകമാണ്. പാർലമെന്റിനെയും ജുഡീഷ്യറിയെയും ഇലക്ഷൻ കമ്മീഷനെയും എല്ലാം കേന്ദ്രസർക്കാർ രാഷ്ട്രീയ ഉപകരണങ്ങളാക്കി മാറ്റിയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
  
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Sitaram Yechury wants another government to come to power in instead of BJP

രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെങ്കിൽ മറ്റൊരു ഗവൺമെൻറ് കേന്ദ്രത്തിൽ അധികാരത്തിൽ വരണം. മോദിയെയും ബിജെപിയെയും അധികാരത്തിൽ നിന്ന് തൂത്തെറിയാൻ എല്ലാ മതേതരത്വ ശക്തികളും ഒരുമിച്ചു നിൽക്കണം എന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. മോഡിയുടെ ഗ്യാരണ്ടി വട്ടപ്പൂജ്യമാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. കള്ളപ്പണം, ഇലക്ടറൽ ബോണ്ട് തുടങ്ങിയ വിഷയങ്ങളിൽ സുപ്രീംകോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണം വേണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

കോൺഗ്രസ് നേതാക്കൾ ഒന്നൊന്നായി ബിജെപിയിലേക്ക് ചെക്കേറുന്നു. ഇതിനുപിന്നിൽ പല പ്രലോഭനങ്ങളും ഉണ്ട്. ഇലക്ടറൽ ബോണ്ട് സ്വീകരിക്കാത്ത പാർട്ടിയാണ് സിപിഎം. കേന്ദ്രത്തിൽ കോൺഗ്രസ് പ്രധാനമന്ത്രി വരണമെന്നാണോ സിപിഎം ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും കൂടുതൽ സീറ്റ് ലഭിച്ച പാർട്ടി നേതൃത്വം നൽകണമെന്ന് യെച്ചൂരി പറഞ്ഞു. മമതാ ബാനർജിയെ പോലെയുള്ളവർ ഉൾക്കൊള്ളുന്ന കേന്ദ്രമന്ത്രിസഭയെ സിപിഎം പിന്തുണക്കുമോ എന്ന് ചോദിച്ചപ്പോൾ മമത ഇപ്പോൾ ഈ നിലപാടിനോടൊപ്പം അല്ല ഉള്ളതെന്ന് യെച്ചൂരി പറഞ്ഞു.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Sitaram Yechury wants another government to come to power in instead of BJP

Post a Comment